- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൂന്നാമൂഴത്തില്‍ നരേന്ദ്രമോദി ആദ്യ വിദേശ സന്ദര്‍ശനം നടത്തിയത് റഷ്യയിലേക്ക്; ഇനി ഞങ്ങളുടെ ഊഴം': റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി ലാവ്‌റോവ്; ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഉറച്ച് ഇരുരാജ്യങ്ങളും
റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുട്ടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം കരുത്തുറ്റത്താക്കാന്‍ ഉറച്ച് ഇന്ത്യയും റഷ്യയും. റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുട്ടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് ഇതറിയിച്ചത്. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം ടെലിവിഷനിലെ അഭിസംബോധനയില്‍ പറഞ്ഞു.
' മൂന്നാം വട്ടം തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വിദേശ സന്ദര്‍ശനം നടത്തിയത് റഷ്യയിലേക്കാണ്. ഇനി ഞങ്ങളുടെ ഊഴമാണ്' -ലാവ്‌റോവ് പറഞ്ഞു. പുട്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മാസമോ തീയതിയോ ലാവ്‌റോവ് വ്യക്തമാക്കിയില്ല.
കഴിഞ്ഞ വര്‍ഷം റഷ്യ സന്ദര്‍ശിച്ച വേളയില്‍, മോദി പുട്ടിനെ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. ' പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ആ ക്ഷണം സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്, ലാവ്‌റോവ് പറഞ്ഞു.
2022 ഫെബ്രുവരിയില്‍ യുക്രെയിനുമായുളള യുദ്ധം ആരംഭിച്ച ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാകും ഇത്. 2030 ലക്ഷ്യമാക്കിയുള്ള പുട്ടിന്റെ സാമ്പത്തിക റോഡ് മാപ്പ് മുന്നോട്ടുകൊണ്ടുപോകുന്നതിനുളള നടപടികളാകും സന്ദര്‍ശനത്തില്‍ ഉണ്ടാകുക. ഉഭയകകക്ഷി വ്യാപാരം വര്‍ഷന്തോറും 100 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാന്‍ ഇന്ത്യയും റഷ്യയും ധാരണയായിരുന്നു.
യുക്രെയിന്‍ യുദ്ധത്തില്‍, ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതോടെ. യുക്രെയിനിലും റഷ്യയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരേസമയം സന്ദര്‍ശനം നടത്തിയിരുന്നു. 2024-ല്‍ പുട്ടിനുമായും സെലന്‍സ്‌കിയുമായും മോദി കൂടിക്കാഴ്ച നടത്തി. യുദ്ധത്തെ തുടര്ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തുടര്‍ന്ന് റഷ്യ പ്രതിസന്ധിയിലായപ്പോള്‍ അവിടെനിന്ന് അസംസ്‌കൃത എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറായായി. ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിലാണ് റഷ്യ എണ്ണ നല്‍കിയത്.
ഇരുരാജ്യങ്ങളും തമ്മിലുളള വാണിജ്യ റൂട്ടുകള്‍ വികസിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ചെന്നൈ-വ്‌ളാഡിവോസ്‌തോക് സമുദ്ര വാണിജ്യ ഇടനാഴി അതില്‍ ഉള്‍പ്പെടുന്നു.