- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുമേനിയയിലും തീവ്ര വലതുപക്ഷം അധികാരത്തിലേക്കോ? കടുത്ത റഷ്യന്‍ അനുകൂലിയും നാറ്റോ സഖ്യ വിരുദ്ധനുമായ കോളിന്‍ ജോര്‍ജെസ്‌ക്യൂ മുന്നില്‍; നിലവിലെ പ്രസിഡന്റ് മാര്‍സെല്‍ സിയോലെ മൂന്നാം സ്ഥാനത്ത്
റുമേനിയയിലും തീവ്ര വലതുപക്ഷം അധികാരത്തിലേക്കോ?
ബുച്ചാറെസ്റ്റ്: റുമേനിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോളിന്‍ ജോര്‍ജെസ്‌ക്യൂ മുന്നിട്ട് നില്‍ക്കുന്നു. കടുത്ത റഷ്യന്‍ അനുകൂലിയും നാറ്റോ സഖ്യത്തിന്റെ വിരുദ്ധനുമാണ് ജോര്‍ജെസ്‌ക്യൂ. യുക്രൈന് നല്‍കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ച നേതാവ് കൂടിയാണ് അദ്ദേഹം. നിലവില്‍ നാറ്റോ സഖ്യത്തില്‍ അംഗമാണ് റുമേനിയ. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജോര്‍ജെസ്‌ക്യൂ നിലവില്‍ 22.95 ശതമാനം വോട്ടുകള്‍ നേടി മുന്നിട്ട് നില്‍ക്കുകയാണ്.
നിലവിലെ പ്രസിഡന്റായ മാര്‍സെല്‍ സിയോലെക്കു മൂന്നാം സ്ഥാനത്തായിട്ടാണ് തുടരുന്നത്. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു
എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്ത് വരുന്നത്. നേരത്തേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ മാര്‍സെല്‍ രണ്ടാം സ്ഥാനത്ത് എത്തും എന്നായിരുന്നു പ്രവചനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ടിക്-ടോക്ക് ക്യാമ്പയിനുകള്‍ സജീവമാക്കിയ ജോര്‍ജെസ്‌ക്യൂ യുക്രൈന് നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
റുമേനിയ നാറ്റോ സഖ്യത്തില്‍ തുടരണമോ എന്ന കാര്യത്തിലും അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനങ്ങളെ ഞെട്ടിപ്പിച്ചു എന്നാണ് പല വിദേശ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. ജോര്‍ജെസ്‌ക്യൂവിനെ എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുള്ള വ്യക്തി എന്നാണ് പല വോട്ടര്‍മാരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ റഷ്യന്‍ സര്‍ക്കാരിന്റെ വക്താവ് പറയുന്നത് തങ്ങള്‍ക്ക് ജോര്‍ജെസ്‌ക്യൂവിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് കൃത്യമായ ധാരണയില്ല എന്നാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മാര്‍സലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് റുമേനിയ ഭരിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പണപ്പെരുപ്പത്തിന്റെ നിരക്ക് ഉയര്‍ന്നതും അയല്‍രാജ്യമായ യുക്രൈനില്‍ ഉണ്ടായ യുദ്ധവും എല്ലാം റുമേനിയയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് കൃത്യമായി മുതലെടുക്കാന്‍ തീവ്രവലതു പക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യുക്രൈനുമായി രാജ്യം 650 കിലോമീറ്റര്‍ ദൂരത്തിലാണ് അതിര്‍ത്തി പങ്കിടുന്നത്.
നാറ്റോയുടെ അയ്യായിരത്തോളം സൈനികരാണ് ഇപ്പോള്‍ റുമേനിയയില്‍ തമ്പടിച്ചിരിക്കുന്നത്. നിലവിലെ ഭരണാധികാരിയായ മാര്‍സല്‍ സിയോലെക്കുവിന്റെ ആഡംബര ജീവിതത്തെ കുറിച്ചും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ നിരന്തരമായി യാത്ര ചെയ്യുന്നത് മാര്‍സലിന്റെ എതിരാളികള്‍ ആരോപണമായി ഉന്നയിച്ചിരുന്നു.