- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയ്ക് ഹസീന എവിടെയും അഭയം തേടിയിട്ടില്ല; രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനാണ് അമ്മ ആഗ്രഹിക്കുന്നത്; യുകെ-യുഎസ് വാര്‍ത്തകള്‍ തെറ്റെന്ന് മകന്‍ വാസെദ്
ന്യൂഡല്‍ഹി: സ്ഥാനഭ്രഷ്ടയായ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് മകന്‍ സാജീബ് വാസെദ് പറഞ്ഞു. 76 കാരിയായ ഹസീന വിരമിക്കലാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്ന ഹസീന കുടുംബത്തിനായി സമയം ചെലവഴിക്കും, വാഷിങ്ടണില്‍ നിന്ന് എന്‍ഡി ടിവിയോട് വാസെദ് പറഞ്ഞു. അമേരിക്ക വിസ റദ്ദാക്കിയെന്നും യുകെ മുഖം തിരിച്ചെന്നും ഉളള വാര്‍ത്തകള്‍ക്കിടിയാണ് ഹസീന എവിടെയും അഭയത്തിനായി അപേക്ഷിച്ചിട്ടില്ലെന്ന് മകന്‍ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ യുകെയുമായും യുഎസ്എയുമായും ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. വിസയുടെ കാര്യത്തില്‍ […]
ന്യൂഡല്‍ഹി: സ്ഥാനഭ്രഷ്ടയായ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് മകന്‍ സാജീബ് വാസെദ് പറഞ്ഞു. 76 കാരിയായ ഹസീന വിരമിക്കലാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്ന ഹസീന കുടുംബത്തിനായി സമയം ചെലവഴിക്കും, വാഷിങ്ടണില്‍ നിന്ന് എന്‍ഡി ടിവിയോട് വാസെദ് പറഞ്ഞു.
അമേരിക്ക വിസ റദ്ദാക്കിയെന്നും യുകെ മുഖം തിരിച്ചെന്നും ഉളള വാര്‍ത്തകള്‍ക്കിടിയാണ് ഹസീന എവിടെയും അഭയത്തിനായി അപേക്ഷിച്ചിട്ടില്ലെന്ന് മകന്‍ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ യുകെയുമായും യുഎസ്എയുമായും ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. വിസയുടെ കാര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ചയേ ഉണ്ടായിട്ടില്ല.
അമ്മ രാഷ്ട്രീയം വിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ വാസെദ് പറഞ്ഞിരുന്നു. ഹസീനയ്ക്ക് ബംഗ്ലാദേശിലെ രാഷ്ട്രീയം മതിയെന്നും അവര്‍ വിരമിക്കാന്‍ ആലോചിക്കുകയായിരുന്നുവെന്നും വാസെദ് വ്യക്തമാക്കിയിരുന്നു.
അമേരിക്ക അടക്കമുള്ള ചില പാശ്ചാത്യ രാജ്യങ്ങള്‍ ഹസീനയെ പുറത്താക്കാന്‍ കരുക്കള്‍ നീക്കിയെന്ന ആരോപണം നിലനില്‍ക്കെയാണ് വിസ റദ്ദാക്കിയെന്ന വിവരം പുറത്തുവന്നത്.
നിലവില്‍ ഹസീന ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലെ രഹസ്യകേന്ദ്രത്തിലാണ് കഴിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയാഭയത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും യുകെയില്‍ കെയ്ന്‍ സ്റ്റാര്‍മര്‍ അഭയം നിഷേധിച്ചതായാണ് സൂചന. യുകെ പൗരത്വമുള്ള ഹസീനയുടെ സഹോദരി രഹാന വൈകാതെ ലണ്ടനിലേക്ക് പറന്നേക്കും.
ബംഗ്ലാദേശില്‍ പ്രക്ഷോഭകാരികളെ ക്രൂരമായി അടിച്ചമര്‍ത്തിയതിന്റെ ഉത്തരവാദിത്വം ഹസീന ഏറ്റെടുക്കണമെന്നാണ് യുഎസിന്റെ നിലപാട്. യുകെയില്‍ ഹസീനയ്ക്ക് സാധുവായ വിസയുണ്ടെങ്കിലും ബംഗ്ലാദേശിലെ അക്രമങ്ങളെ കുറിച്ച് യുഎന്‍ നേതൃത്വത്തിലുള്ള അന്വേഷണം ഭരണകൂടം ആവശ്യപ്പെട്ട സാഹചര്യത്തില്‍ അഭയമോ, താല്‍ക്കാലിക രക്ഷായിടമോ കിട്ടാന്‍ സാധ്യതയില്ല.
ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം വ്യക്തികള്‍ക്ക് അഭയമോ, താല്‍ക്കാലിക രക്ഷാസ്ഥാനമോ തേടി യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാണ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. വ്യക്തികള്‍ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്താണ് അഭയത്തിനായി ശ്രമിക്കേണ്ടതെന്നാണ് സര്‍ കെയ് ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ നിലപാട്. 'സംരക്ഷണം ആവശ്യമായ വ്യക്തികള്‍ക്ക് അത് നല്‍കുന്ന അഭിമാനകരമായ റെക്കോഡ് യുകെയ്ക്കുണ്ട്.. എന്നാല്‍, അഭയമോ, താല്‍ക്കാലിക രക്ഷാസ്ഥാനമോ തേടി യുകെയിലേക്ക് യാത്ര ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അന്താരാഷ്ട്രതലത്തില്‍ സംരക്ഷണം തേടുന്നവര്‍ അവര്‍ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്ത് അഭയം തേടണം-അതാണ് സുരക്ഷ ഉറപ്പാക്കാനുള്ള എളുപ്പവഴി, യുകെ ആഭ്യന്തര വകുപ്പ് ഓഫീസ് വക്താവ് പ്രതികരിച്ചു. ഇതിന്റെ അര്‍ഥം ഹസീന ഇന്ത്യയില്‍ തന്നെ അഭയം തേടണം എന്നതാണ്.
നിയമങ്ങള്‍ ഇങ്ങനെയാണെങ്കിലും ഔപചാരികമായ അഭയാപേക്ഷ പരിഗണിച്ചുവരിയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ വ്യോമസേനാ വിമാനത്തില്‍ എത്തിയ ഷെയ്ക് ഹസീന വിമാനത്തില്‍ ഇന്ധനം നിറച്ചാലുടന്‍ ലണ്ടനിലേക്ക് പറക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സംരക്ഷണയില്‍ കഴിയുകയാണ് ഹസീന.
യുകെ പൗരയായ ഇളയ സഹോദരി ഷെയ്ക് രഹാനയും ഒപ്പമുണ്ട്. രഹാനയുടെ ബ്രിട്ടീഷ് പൗരത്വം ഹസീനയ്ക്ക് അഭയം തേടാന്‍ തുണയായേക്കും. അനന്തരവള്‍, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിയായ തുലിപ് സിദ്ധിഖിന്റെ സഹായവും കിട്ടിയേക്കും. ഹസീനയുടെ മകള്‍ സായ്മ വസെദ് ലോകാരോഗ്യ സംഘടനയുടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മേധാവിയാണ്.
യുകെയും യുഎസ്എയും മുഖം തിരിച്ച സാഹചര്യത്തില്‍ ഹസീന യുഎഇയിലെ ദുബായിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് മോദി സര്‍ക്കാര്‍ സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും വേഗത്തില്‍ തീരുമാനം ഉണ്ടാകുന്നതാകും കേന്ദ്രസര്‍ക്കാരിനും താല്‍പര്യം.
ഹസീനയെ കൊണ്ടുവന്ന ബംഗ്ലാദേശി സൈനിക വിമാനം തിരിച്ചുപോയി. ആദ്യം ഇന്ധനം നിറച്ച ശേഷം ദുബായ് വഴി ലണ്ടനിലേക്ക് പോകാനായിരുന്നു ആലോചനയെങ്കിലും അതുമുടങ്ങി.