- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ പ്രക്ഷോഭത്തില്‍ തകിടം മറിഞ്ഞു; സൈന്യം അന്ത്യശാസനം നല്കി; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന രാജി വച്ചു
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന രാജി വച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായതോടെ, പ്രധാനമന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. ഷെയ്ക് ഹസീനയും സഹോദരിയും ഔദ്യോഗിക വസതി വിട്ട് സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഹസീന സൈനിക ഹെലികോപ്ടറില്‍ ഇന്ത്യയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്യ ഹസീന ഒരുവിടവാങ്ങല്‍ പ്രസംഗത്തിനായി തയ്യാറെടുത്തെങ്കിലും, അതിന് അവസരം കിട്ടിയില്ലെന്നാണ് സൂചന. ഇന്നലത്തെ സംഘര്‍ഷങ്ങളില്‍ 98 പേര്‍ കൊല്ലപ്പെട്ടതോടെ, ബംഗ്ലാദേശ് സൈനിക മേധാവി വേക്കര്‍ ഉസ് സമന്‍ രാജ്യത്തെ […]
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന രാജി വച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായതോടെ, പ്രധാനമന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. ഷെയ്ക് ഹസീനയും സഹോദരിയും ഔദ്യോഗിക വസതി വിട്ട് സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഹസീന സൈനിക ഹെലികോപ്ടറില്‍ ഇന്ത്യയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്യ
ഹസീന ഒരുവിടവാങ്ങല്‍ പ്രസംഗത്തിനായി തയ്യാറെടുത്തെങ്കിലും, അതിന് അവസരം കിട്ടിയില്ലെന്നാണ് സൂചന. ഇന്നലത്തെ സംഘര്‍ഷങ്ങളില്‍ 98 പേര്‍ കൊല്ലപ്പെട്ടതോടെ, ബംഗ്ലാദേശ് സൈനിക മേധാവി വേക്കര്‍ ഉസ് സമന്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഹസീന മുങ്ങിയത്. കഴിഞ്ഞ മാസം തുടങ്ങിയ പ്രതിഷേധ ജ്വാലയില്‍ ഇതുവരെ 300 പേരുടെ ജീവനാണ് പൊലിഞ്ഞത്. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി.
ഷെയ്ക ഹസീന 45 മിനിറ്റുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം അന്ത്യശാസനം നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തിരുന്നു.. നേരത്തെ, പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നും പറഞ്ഞിരുന്നു. ഷെയ്ഖ് ഹസീന സ്വമേധയാ രാജിവയ്ക്കട്ടെ എന്ന നിലപാടിലായിരുന്നു സൈന്യം. മാന്യമായി സ്ഥാനത്ത് നിന്നും രാജിവയ്ക്കാന്‍ ഹസീനയ്ക്ക് അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം.
സൈന്യം ഭരണം ഏറ്റെടുക്കുന്നത് തടയണമെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹസീനയുടെ മകന്‍ സജീബ് വസീദ് റോയ് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹസീനയുടെ രാജിക്ക് സാധ്യത ഉണ്ടെന്ന് പ്രധാനമന്ത്രിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് എഎഫ്പിയെ അറിയിച്ചിരുന്നു, അതേസമയം, ഹസീനയുടെ രാജി ആവശ്യപ്പെട്ട് കര്‍ഫ്യു ലംഘിച്ച് പ്രക്ഷോഭത്തിന് ജനം തെരുവിലിറങ്ങി.
ധാക്കയില്‍ ഹസീനയുടെ ഓഫിസിലേക്കുളള വഴി സൈനികരും പൊലീസും ചേര്‍ന്ന് അടച്ചിരിക്കുകയാണ്. എന്നാല്‍, തടസങ്ങള്‍ ഭേദിച്ച് പ്രതിഷേധക്കാര്‍ മുന്നേറിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. നാല് ലക്ഷത്തോളം പേര്‍ പ്രതിഷേധത്തിനായി തെരുവിലിറങ്ങിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിവില്‍ സര്‍വീസില്‍ ക്വാട്ട നിശ്ചയിച്ചതിന് എതിരെയുള്ള വിദ്യാര്‍ഥി റാലികളാണ് രാജ്യത്ത് 15 വര്‍ഷത്തെ ഹസീന ഭരണകൂടത്തെ തകിടം മറിക്കുന്ന തരത്തിലുള്ള വന്‍പ്രക്ഷോഭമായി മാറിയത്. മുന്‍ സൈനിക ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും സംഗീതജ്ഞന്‍മാരും ഗായകരും അടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയെന്നതും ശ്രദ്ധേയമാണ്.