- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയ്നില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റു വാറണ്ട് വകവെക്കാതെ പുടിന്‍ ലോകസഞ്ചാരത്തില്‍
കീവ്: യുക്രൈന്‍-റഷ്യ യുദ്ധം കൂടുതല്‍ ശക്തമായു തുടരുകയാണ്. റഷ്യയുടെ ഒരു പ്രദേശം യുക്രൈന്‍ സൈന്യം കയ്യടക്കി വെച്ചതോടെ പിന്നാലെ റഷ്യയും തിരിച്ചടി ശക്തമാക്കുകയാണ്. ഇതിനിടെ യുക്രെയ്‌നിലെ വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ റഷ്യ നടത്തിയ ബോംബ് ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 55 പേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കളിസ്ഥലത്ത് ബോംബ് വീണ് ഒരു കുട്ടി കൊല്ലപ്പെട്ടതായി സിറ്റി മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. ബോബ് വീണതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായി 12 നിലകളുള്ള […]
കീവ്: യുക്രൈന്‍-റഷ്യ യുദ്ധം കൂടുതല്‍ ശക്തമായു തുടരുകയാണ്. റഷ്യയുടെ ഒരു പ്രദേശം യുക്രൈന്‍ സൈന്യം കയ്യടക്കി വെച്ചതോടെ പിന്നാലെ റഷ്യയും തിരിച്ചടി ശക്തമാക്കുകയാണ്. ഇതിനിടെ യുക്രെയ്‌നിലെ വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ റഷ്യ നടത്തിയ ബോംബ് ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 55 പേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കളിസ്ഥലത്ത് ബോംബ് വീണ് ഒരു കുട്ടി കൊല്ലപ്പെട്ടതായി സിറ്റി മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. ബോബ് വീണതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായി 12 നിലകളുള്ള അപ്പാര്‍ട്ട്മെന്റിലെ മൂന്ന് പേര്‍ മരിച്ചു.
ഒരാള്‍ നഗരപ്രാന്തത്തിലെ ബോംബ് സ്‌ഫോടനത്തിലാണ് മരിച്ചത്. പരിക്കേറ്റവരില്‍ 20 പേരുടെയെങ്കിലും നില ഗുരുതരമാണെന്ന് റീജണല്‍ ഗവര്‍ണര്‍ ഒലെഹ് സിനീഹുബോവ് പറഞ്ഞു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ കത്തിനശിച്ചു. നഗരത്തിലെ നാല് മേഖലകളില്‍ ആണ് ആക്രമണം നടന്നത്. യുദ്ധത്തിലുടനീളം റഷ്യന്‍ ബോംബിംഗിന്റെ കേന്ദ്രമായിരുന്നു ഖാര്‍കിവ്.
അതേസമയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കേ മംഗോളിയ സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. സെപ്റ്റംബര്‍ മൂന്നിനാണ് അദ്ദേഹം മംഗോളിയയില്‍ എത്തുക. യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗരാജ്യമാണ് മംഗോളിയ. കോടതി നിയമപ്രകാരം അറസ്റ്റ് വാറന്റുള്ള രാജ്യത്ത് എത്തിയാല്‍ പിടികൂടി തടങ്കലില്‍ വെക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അതേസമയം, നിയമങ്ങള്‍ നടപ്പാക്കാന്‍ കോടതിക്ക് സംവിധാനങ്ങളില്ല. 2015ല്‍ സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബശ്ശാര്‍ സന്ദര്‍ശിച്ചപ്പോള്‍ അന്താരാഷ്ട്ര കോടതിയില്‍ അംഗരാജ്യമായ ദക്ഷിണാഫ്രിക്ക അറസ്റ്റ് ചെയ്തിരുന്നില്ല.
അതിനിടെ, യുക്രെയ്‌നിലെ ഖാര്‍കിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 14കാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാനുള്ള നിയന്ത്രണം നീക്കണമെന്ന് പശ്ചാത്യ രാജ്യങ്ങളോട് യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.