- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന് സ്വീഡനെ കണ്ടു പഠിക്കട്ടെ..! ഒറ്റവര്‍ഷം കൊണ്ട് അഭയാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു; സമാധാനത്തിന്റെ രാജ്യത്ത് ക്രിമിനല്‍ സംഘങ്ങള്‍ വിലസുന്നത് പതിവായതോടെ കര്‍ശന നടപടികളിലേക്ക് കടന്ന് സ്വീഡന്; 2025 ല്‍ സ്വീഡന് റെസിഡന്റ് പെര്‍മിറ്റ് നല്‍കിയത് 79,684 പേര്‍ക്ക് മാത്രം
ബ്രിട്ടന് സ്വീഡനെ കണ്ടു പഠിക്കട്ടെ..! ഒറ്റവര്‍ഷം കൊണ്ട് അഭയാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു
ലണ്ടന്‍: രാജ്യത്ത് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ സ്വീഡന് 2024 -2025 കാലഘട്ടത്തില്‍ ലഭിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം കുറവ് അഭയാപേക്ഷകള്‍ എന്ന് റിപ്പോര്‍ട്ട്. കുടിയേറ്റ വിരുദ്ധ നയം പുലര്‍ത്തുന്ന സ്വീഡന്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ഭരണത്തിലേറിയ വലതുപക്ഷ സര്‍ക്കാര്‍, 2022 ല്‍ അധികാരത്തില്‍ എത്തിയതു മുതല്‍ തന്നെ കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികളായിരുന്നു സ്വീകരിച്ചിരുന്നത്. ഒരുകാലത്ത് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഏറ്റവുമധികം ഉദാരമനസ്‌കത കാണിച്ചിട്ടുള്ള യൂറോപ്യന്‍ രാജ്യമായിരുന്നു സ്വീഡന്‍.
സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പ്രതീകമായിരുന്ന സ്വീഡന്റെ മനസ്സുമാറ്റിയത് പക്ഷെ അവരുടെ സഹായവും സ്‌നേഹവും സ്വീകരിച്ച അഭയാര്‍ത്ഥികള്‍ തന്നെയാണ്. ഇവര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അടുത്ത കാലത്തായി സ്വീഡന്റെ സമാധാനം ഇല്ലാതെയാക്കുകയായിരുന്നു.
തുടര്‍ന്നായിരുന്നു കുടിയേറ്റത്തിനെതിരെ കര്‍ശന സമീപനം കൈക്കൊള്ളാന്‍ തീരുമാനിച്ചത്. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാന്‍ തയ്യാറുള്ള കുടിയേറ്റക്കാര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക സഹായം നല്‍കുന്നത് ഉള്‍പ്പടെയുള്ള പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. 2025 ല്‍ 79,684 പേര്‍ക്കാണ് സ്വീഡന്‍ റെസിഡന്റ് പെര്‍മിറ്റ് നല്‍കിയത്. അതില്‍ 6 ശതമാനം മാത്രമാണ് അഭയാര്‍ത്ഥികള്‍ ഉള്‍ള്ളത്.
അതേസമയം, 2018 ല്‍ റെസിഡന്റ് പെര്‍മിറ്റ് ലഭിച്ചവരില്‍ 18 ശതമാനം പേര്‍ അഭയാര്‍ത്ഥികളായിരുന്നു എന്നോര്‍ക്കണം. അതേസമയം 8,312 പേര്‍ സ്വീഡനില്‍ നിന്നും തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് കൊണ്ടുവരും എന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വരുന്ന സെപ്റ്റംബര്‍ 13 ന് ആണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.




