- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേലിന് മുന്നില്‍ ഇനി ഒഴിവുകഴിവുകളില്ല; ഐഡിഎഫ് ആക്രമണങ്ങള്‍ പരിധി കടന്നു; മുന്നറിയിപ്പമായി അബു മുഹമ്മദ് അല്‍-ജുലാനി; സിറിയയില്‍ അധികാരം പിടിച്ച വിമത ഗ്രൂപ്പുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് അമേരിക്കയും
സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേലിന് മുന്നില്‍ ഇനി ഒഴിവുകഴിവുകളില്ല;
ഡമാസ്‌കസ്: സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ മുന്നറിയിപ്പുമായി സിറിയന്‍ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. സിറിയയുടെ ആയുധപ്പുരകളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനെയാണ് വിമത നേതാവ് വിമര്‍ശനം ഉന്നയിക്കുന്നത്. സിറിയന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരിച്ചടിക്കുമെന്ന സൂചന നല്‍കിയത്.
സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേലിന് മുന്നില്‍ ഇനി ഒഴിവുകഴിവുകളില്ല. ഐഡിഎഫ് ആക്രമണങ്ങള്‍ പരിധി കടന്നെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ പ്രവേശിക്കുന്നതിനുള്ള ഇസ്രായേലിന്റെ ന്യായങ്ങള്‍ ഇനി നിലവിലില്ല. വര്‍ഷങ്ങളോളം നീണ്ട യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കും ശേഷം തളര്‍ന്ന സിറിയന്‍ സാഹചര്യം പുതിയ സംഘര്‍ഷങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ജുലാനി പറഞ്ഞു.
കൂടുതല്‍ നാശമുണ്ടാക്കുന്ന സംഘര്‍ഷങ്ങളിലേക്ക് സിറിയയെ വലിച്ചിഴയ്ക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും സിറിയയുടെ പുനര്‍നിര്‍മാണമാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാജ്യത്തെ ഒരു ആക്രമണ വേദിയാക്കി മാറ്റിയതിന് പിന്നില്‍ ഇറാനാണ്. എന്നാലും അവരുമായി ശത്രുതയുണ്ടാകാന്‍ ആ?ഗ്രഹിക്കുന്നില്ല. സിറിയയിലെ ഇറാന്റെ സാന്നിധ്യം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇറാനിയന്‍ ജനതയോട് ശത്രുതയില്ല.
ഞങ്ങളുടെ പ്രശ്‌നം നമ്മുടെ രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന അവരുടെ നയങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര യുദ്ധസമയത്ത് സിറിയന്‍ സിവിലിയന്മാരെ ലക്ഷ്യം വച്ചതിന് റഷ്യന്‍ സേനയെ അദ്ദേഹം കുറ്റപ്പെടുത്തിയെങ്കിലും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാനുള്ള അവസരമാണെന്നും എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സിറിയയില്‍ അധികാരം പിടിച്ച വിമതഗ്രൂപ്പുമായി യു.എസ് നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കി. ഹയാത് താഹിര്‍ അല്‍-ഷാമുമായും മറ്റുള്ളവരുമായും ബന്ധപ്പെടുന്നുണ്ട്. സിറിയയില്‍ 2012 മുതല്‍ കാണാതായ യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ആസ്റ്റിന്‍ ടൈസിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ നിന്നും റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ കുറിച്ച് പ്രതികരിക്കാന്‍ ആന്റണി ബ്ലിങ്കണ്‍ തയാറായില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരണത്തിനില്ല. ഇക്കാര്യത്തില്‍ യു.എസ് ഭരണകൂടത്തിന്റെ അന്വേഷണത്തിന് ശേഷം മാത്രമേ പ്രതികരിക്കാന്‍ സാധിക്കുവെന്നും ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു.
നേരത്തെ സിറിയയില്‍ സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാക്കാന്‍ മേഖലയിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. തുര്‍ക്കിയ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഖാനുമായും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുഡാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിറിയയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തില്ലെങ്കില്‍ മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിലാണ് ബ്ലിങ്കന്റെ നയതന്ത്ര നീക്കങ്ങള്‍.
സിറിയയുടെ ഭാവി സംബന്ധിച്ച് തുര്‍ക്കിയയും യു.എസും തമ്മില്‍ വ്യക്തമായ ധാരണയുണ്ടെന്ന് തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹകന്‍ ഫിദനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ ബ്ലിങ്കന്‍ പറഞ്ഞിരുന്നു.