- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോല്‍പ്പിച്ച കമലയെ പരിഹസിച്ചു; ഭരിച്ച ബൈഡനെ തേച്ചൊട്ടിച്ചു; പുതുയുഗം വാഗ്ദാനം ചെയ്ത ട്രംപിന്റെ തുടക്കം; ബൈഡന്റെ 78 ഉത്തരവുകള്‍ മരവിപ്പിച്ചതിന് ശേഷം ഒപ്പിട്ട പേന ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വലിച്ചെറിഞ്ഞ് ആവേശം കൂട്ടി ട്രംപ്
തോല്‍പ്പിച്ച കമലയെ പരിഹസിച്ചു; ഭരിച്ച ബൈഡനെ തേച്ചൊട്ടിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെടുത്തിയ കമലാഹാരീസിനെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ ഡോ ബൈഡനേയും സത്യപ്രതിജ്ഞക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ ട്രംപ് പൊതിരെ കളിയാക്കി. ജോ ബൈഡന്‍ സര്‍ക്കാരിന്റെ 78 ഉത്തരവുകള്‍ മരവിപ്പിച്ചതിന് ശേഷം ഒപ്പിട്ട പേന ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വിലച്ചെറിഞ്ഞ് ആവേശം കൂട്ടാനും ട്രംപ് മറന്നില്ല.
അമേരിക്കയില്‍ വീണ്ടും പ്രഭാതമായി എന്ന പ്രശസ്തമായ രാഷ്ട്രീയ പരസ്യത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ട്രംപ് പ്രസംഗിച്ചതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 1984 ല്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗനാണ് ഈ പരസ്യവാചകം ഉപയോഗിച്ചത്. വളരെ ശാന്തമായ സ്വരത്തിലാണ് ട്രംപ് പ്രസംഗിച്ചു തുടങ്ങിയത്. ബൈഡന്‍ സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ ട്രംപ് അമേരിക്കയുടെ സുവര്‍ണകാലഘട്ടം ആരംഭിച്ചതായി പ്രഖ്യാപിച്ചു.
എട്ട് വര്‍ഷം മുമ്പ് ആദ്യമായി പ്രസിഡന്റായി ചമുതലയേറ്റ ട്രംപില്‍ നിന്ന് രണ്ടാം വട്ടം പ്രസിഡന്റായി എത്തുമ്പോള്‍ അദ്ദേഹം ഏറെ പക്വത കൈവരിച്ചതായി പലരും വിലയിരുത്തുന്നു. ട്രംപിന്റെ എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കുമെന്നാണ് അവര്‍ കരുതുന്നത്. താനൊരു സമാധാനകാംക്ഷിയും എല്ലാവരയേും ഒരുമിച്ച് കൊണ്ട് പോകണമെന്ന് ആശിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും ട്രംപ് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
അപമാനിതനായിട്ടാണ് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നതെന്ന്ട്രംപ് വിമര്‍ശിച്ചു. 1984 ല്‍ ഇറാന്‍ തട്ടിക്കൊണ്ട് പോയി 444 ദിവസം ബന്ദികളാക്കിയവരെ റൊണാള്‍ഡ് റീഗന്‍ തിരികെ കൊണ്ട് വന്നത് പോലെ താന്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ ഹമാസ്
ബന്ദികളെ മോചിപ്പിക്കാന്‍ ആരംഭിച്ച കാര്യം അദ്ദേഹം എടുത്തു പറഞ്ഞു.
ജോബൈഡന്‍ ജിമ്മികാര്‍ട്ടറിനെ പോലെ ദുര്‍ബലനായ ഭരണാധികാരി ആയിരുന്നു എന്ന് കുറ്റപ്പെടുത്തിയ ട്രംപ് ബൈഡനെ അമേരിക്കയുടെ തകര്‍ച്ചക്ക് കാരണക്കാരന്‍ എന്നും വിശേഷിപ്പിച്ചു. സ്വന്തം കുടുംബക്കാര്‍ക്ക് അധികാരം ഒഴയുന്നതിന് മുമ്പ് മാപ്പ് നല്‍കിയ പ്രസിഡന്റാണെന്നും കളിയാക്കി. കമലാ ഹാരീസിനേയും ട്രംപ് പ്രസംഗത്തില്‍ കണക്കറ്റ് കളിയാക്കി.