- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡല്‍ഹിയില്‍ ബി എം ഡബ്‌ള്യു കാര്‍ ബൈക്കിലിടിച്ച് അപകടം; കേന്ദ്രധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ദാരണാന്ത്യം
ന്യൂഡല്‍ഹിയില്‍ ബി എം ഡബ്‌ള്യു കാര്‍ ബൈക്കിലിടിച്ച് അപകടം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി എം ഡബ്‌ള്യു കാര്‍ ബൈക്കിലിടിച്ച് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡെപ്യൂട്ടി സെക്രട്ടറി നവ്ജോത് സിങ് (52) ആണ് അപകടത്തില്‍ മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബംഗ്ലാ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് മടങ്ങവെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ബംഗ്ലാ സാഹിബ് സന്ദര്‍ശിച്ച് തിരിച്ച് വരുന്ന വഴിയാണ് തന്റെ മാതാപിതാക്കള്‍ക്ക് അപകടം സംഭവിച്ചതെന്നും എന്നാല്‍ 22 കിലോമീറ്റര്‍ ദൂരെയുള്ള ഒരു ആശുപത്രിയിലേക്കാണ് അവരെ കൊണ്ടുപോയതെന്നും നവ്ജോത് സിങ്ങിന്റെ മകന്‍ പറഞ്ഞു.
ബി എം ഡബ്‌ള്യു ഓടിച്ചിരുന്നത് ഒരു സ്ത്രീയാണ് എന്നാണ് വിവരം. ഇരുവരെയും ആശുപത്രിയിലെത്തിച്ചതും ഈ സ്ത്രീയാണ്. അപകടത്തില്‍ അവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ ഇവരുടെ വിവരമൊന്നും ലഭിച്ചില്ലെന്നുമാണ് നവ്ജോതിന്റെ മകന്‍ പറഞ്ഞത്. അപകടസ്ഥലത്തെത്തിയപ്പോള്‍ കാര്‍ അപകടം നടന്ന നിലയിലും ബൈക്ക് അടുത്ത് പാര്‍ക്ക് ചെയ്ത നിലയിലുമാണ് കണ്ടെത്താനായത്.
ആശുപത്രിയില്‍ നിന്ന് എത്ര ചോദിച്ചിട്ടും കാര്‍ ഓടിച്ച സ്ത്രീയുടെ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും മകന്‍ ആരോപിച്ചു. അപകടത്തിന് ശേഷം കാര്‍ ഓടിച്ചിരുന്ന സ്ത്രീയും ഭര്‍ത്താവും ടാക്‌സി വിളിച്ചാണ് നവ്ജോതിനെയും ഭാര്യയെയും ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.