- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്; വോട്ടർപട്ടികയിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ രേഖാമൂലം അത് നൽകൂ; കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം..; അതിന് നിങ്ങൾ തയ്യാറാണോ?; ആ 'വോട്ട് മോഷണം' വിവാദത്തിൽ രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ; വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്; വാക്ക്പോര് തുടരുമ്പോൾ
ഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രാഹുൽ ഗാന്ധി തൊടുത്തുവിട്ട അമ്പ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിരിക്കുകയാണ്. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചത്. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നുവെന്ന് രാഹുല്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'വോട്ട് മോഷണ' ആരോപണമാണ് രാഹുല്‍ ഉന്നയിച്ചത്. വോട്ട് മോഷണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രക്ഷപ്പെടാനാവില്ലെന്നും. നമ്മുടെ വോട്ടവകാശം സുരക്ഷിതമോ? എക്സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു. എന്നാല്‍ നേര്‍ വിപരീതമായ തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടാകുന്നത്. ഭരണവിരുദ്ധ വികാരവും സര്‍ക്കാര്‍ വീഴ്ചകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു.
ഇപ്പോഴിതാ, രാഹുൽ ഗാന്ധിയുടെ 'വോട്ട് മോഷണം' വിവാദത്തിൽ അതെ നാണയത്തിൽ തന്നെ തിരിച്ചടിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ പ്രതിജ്ഞാ പത്രത്തോടൊപ്പം അത് രേഖാമൂലം നൽകാൻ കഴിയും. കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം എന്ന ചട്ടമുള്ളപ്പോൾ ഇതിന് രാഹുൽ ഗാന്ധി തയ്യാറാണോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിക്കുന്ന ചോദ്യം. എന്നാൽ, പ്രതിജ്ഞാപത്രം നൽകില്ലെന്നും പൊതുപ്രവർത്തകനായ താൻ പരസ്യമായി പറയുന്നത് കളവാണെങ്കിൽ കമ്മീഷൻ നടപടി എടുക്കട്ടെ എന്നും രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്ക്പോര് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷമായിട്ടാണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്.
മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റിയെന്നും സിസിടിവി ദൃശങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞതായും രാഹുൽ ഗാന്ധി പറയുന്നു.
ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചുവെന്നും സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് കണക്കുകൾ നിരത്തി രാഹുൽ ഗാന്ധി പറയുന്നത്.