- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ടെന്ന് ജയറാം രമേശ്; ഇങ്ങനെയൊരു കേസില്‍പ്പെട്ട സിപിഐ നേതാവിന്റെ പേര് പറഞ്ഞാല്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് സന്തോഷ് കുമാര്‍; രാഹുല്‍ വിഷയത്തില്‍ രാജ്യസഭയിലും വാക്പോര്പേര്
രാഹുല്‍ വിഷയത്തില്‍ രാജ്യസഭയിലും വാക്പോര്പേര്
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ഇടത് എംപിമാര്‍. രാഹുലിനെ കോണ്‍ഗ്രസ് സംരക്ഷിച്ചുവെന്ന് പി. സന്തോഷ് കുമാര്‍ പറഞ്ഞു. സിപിഐ നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ടെന്നാണ് ജയറാം രമേശിന്റെ മറുപടി. സിപിഐ നേതാവിന്റെ പേര് പറഞ്ഞാല്‍ ഒരു ലക്ഷംരൂപ തരാമെന്ന് സന്തോഷ് കുമാര്‍ തിരിച്ചടിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ മാര്‍ഗ രേഖ ഉണ്ടാക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരോക്ഷമായി ഉന്നയിച്ചാണ് ജോണ്‍ ബ്രിട്ടാസ് വിഷയം ഉന്നയിച്ചത്. കേരളത്തില്‍ മൗനം പാലിക്കുന്ന ജെബി മേത്തര്‍ രാജ്യസഭയില്‍ വാചാലയാണെന്നായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം.
സംസ്ഥാനത്ത് ജെബിയുടെ സഹപ്രവര്‍ത്തകര്‍ മേഘാവ്യതമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ ജെബി സംസാരിക്കണം എന്നും ബ്രിട്ടാസ് പറഞ്ഞു. സെക്ഷ്വല്‍ ഹരാസ്‌മെന്റ് പ്രിവന്‍ഷന്‍ ബില്‍ ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശംഇത്തരം ആളുകള്‍ക്കെതിരെ നടപടി എടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജെബി മേത്തറിന്റെ സഹപ്രവര്‍ത്തകന്റെ കാര്യത്തിലും വാ തുറന്നു സംസാരിക്കാന്‍ തയ്യാറാകണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.




