- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; 'സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി' എന്ന് അഡ്വ.ഹാരിസ് ബീരാന്‍; കൂടുതല്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്താനുള്ള ശ്രമം കോടതി തടഞ്ഞുവെന്ന് രാജ്യസഭാ എംപി
വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുസ്ലിംലീഗ് നേതാക്കല്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിധിയെ സ്വാഗതം ചെയ്തു. സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് ശിഹാബ് തങ്ങള്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളില്‍ കഴമ്പുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യമായിരിക്കുകയാണ്. വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്‍ വഖഫ് അസാധുവാകുമെന്ന നിയമം അധികാര ദുര്‍വിനിയോഗത്തിന് കാരണമാകുമെന്നാണ് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമ ഭേദഗതിയിലെ വിചിത്രമായ ഈ നിയമം തന്നെ സുപ്രീംകോടതി സ്റ്റേ ചെയ്തു.
വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളില്‍ അവകാശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ കളക്ടറെ അനുവദിക്കുന്നത് സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണ്. വഖഫ് ബോര്‍ഡ് എക്‌സ്-ഒഫീഷ്യോ ഓഫീസര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളയാളായിരിക്കണമെന്നും വഖഫ് ബോര്‍ഡുകളിലെ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുന്നുണ്ട്. ഇതെല്ലാം മുസ്ലിംലീഗ് ഹര്‍ജിയില്‍ ഉന്നയിച്ച സുപ്രധാന കാര്യങ്ങള്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമം പാസ്സാക്കിയത്. മുസ്ലിംലീഗ് പ്രതിപക്ഷ കക്ഷികളോടൊപ്പം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹാരിസ് ബീരാന്‍ എംപി പ്രതികരിച്ചു. ഉത്തരവ് ആശ്വാസകരമാണെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു. വഖഫ് ചെയ്യാന്‍ അഞ്ച് വര്‍ഷം ഇസ്ലാം മതം പിന്തുടരുണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തത് സ്വാഗതാര്‍ഹം. കൂടുതല്‍ അമുസ്ലിംകളെ ഉള്‍പെടുത്തുത്തനുള്ള ശ്രമം കോടതി തടഞ്ഞുവെന്നും ഇതോടെ നിയമത്തിന്റെ നിലനില്‍പ്പ് ഇല്ലാതായെന്നും ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളില്‍ തല്‍സ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് ഉത്തരം പഞ്ഞത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
ഭേദഗതി വരുത്തിയ പ്രധാന ചില വകുപ്പുകളാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് നിര്‍ദേശിച്ച കോടതി ജില്ലാ കലക്ടറുടെ അധികാരം സ്റ്റേ ചെയ്തു. വഖഫ് ബോഡില്‍ മൂന്നും, നാഷണല്‍ കൗണ്‍സില്‍ നാലും അമുസ്ലിംകള്‍ മാത്രമേ പാടുള്ളു. വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവില്‍ കഴിവതും മുസ്ലാം ആയിരിക്കണം. വഖഫ് ചെയ്യാന്‍ അഞ്ചുവര്‍ഷം മുസ്ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിര്‍ദേശവും കോടതി സ്റ്റേ ചെയ്തു. പൗരന്മാരുടെ അവകാശത്തിന്മേല്‍ കലക്ടര്‍മാര്‍ക്ക് തീര്‍പ്പ് കപ്പിക്കാനാവില്ലന്നും സുപ്രിംകോടതി പറഞ്ഞു.