- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയ്യാ വണക്കം..'; റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള ചായ സൽക്കാരം; ടിവികെ നേതാവ് വിജയിയെ ക്ഷണിച്ച് തമിഴ്നാട് ഗവർണർ; വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പടെ പങ്കെടുക്കും; ഉറ്റുനോക്കി ഡിഎംകെ
ചെന്നൈ: റിപ്പബ്ലിക് ദിനത്തോദു അനുബന്ധിച്ച് തമിഴ്നാട് ഗവർണർ നടത്തുന്ന ചായ സൽക്കാരത്തിലേക്ക് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് ക്ഷണം. മുഖ്യമന്ത്രി, മന്ത്രിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പാർലമെന്റ് – നിയമസഭാ സാമാജികർ, ഹൈക്കോടതി ജഡ്ജിമാർ, മുതിർന്ന ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥർ, സർവകലാശാലാ വൈസ് ചാൻസലർമാർ, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
അണ്ണാ സർവകലാശാലയിലെ പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ മാസം 30ന് ഗവർണർ ആർ.എൻ രവിയെ വിജയ് കണ്ടിരുന്നു. അന്ന് അത് വലിയ വാർത്തയായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുക്കണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.
ഇതേ വിഷയത്തിൽ ഗവർണർക്ക് നിവേദനവും നൽകിയിരുന്നു. 2026 ൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പായിരിക്കും തമിഴ വെട്രി കഴകത്തിന്റെ കന്നി പോരാട്ടം. രാഷ്ട്രീയത്തിൽ വിജയ് കാൽ വെച്ചപ്പോൾ തന്നെ എതിർകക്ഷി ഡിഎംകെ ടി വികെ യുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള ചായ സൽക്കാരവും ഇപ്പോൾ ഡിഎംകെ ഉറ്റുനോക്കുന്നുണ്ട്.