ചെന്നൈ: ഡിഎംകെ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ടിവികെ നേതാവ് വിജയ്. പോലീസ് ഡിഎംകെയുടെ കൈയിലെ പാവയായി മാറിയെന്ന് വിജയ് വിമർശിച്ചു. ചെന്നൈ വ്യാസർപാടിയിൽ തീപിടിത്തമുണ്ടായ സ്ഥലത്ത് ടി വി കെ പ്രവർത്തകർക്ക് നേരേ പോലീസ് അതിക്രമം ഉണ്ടായെന്ന പരാതിക്ക് പിന്നാലെ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി അധ്യക്ഷൻ വിജയ് രംഗത്ത് വന്നത്.

സ്ത്രീകളോടടക്കം അപമര്യാദയായി മാറിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട ടി വി കെ പ്രസിഡന്‍റ്, ഡി എം കെയുടെ കൈയിലെ പാവയാണ് പൊലീസെന്നും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു വിജയ് വിമർശവുമായി രംഗത്ത് വന്നത്. പാർട്ടി ജില്ലാ ഭാരവാഹിയായ ഗംഗാവതിയുടെ വയറ്റിൽ ഇടിക്കുകയും തമിഴ് സെൽവിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്ന് ടി വി കെ ആരോപിച്ചു.