- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ബ്രിട്ടാസിന്റെ വാക്ചാതുര്യം എന്റെ അടുത്ത് വേണ്ട! സില്‍വര്‍ ലൈന്‍ ചോദിച്ച എംപിയെ 'എയറിലാക്കി' കേന്ദ്രമന്ത്രി; 'കേരളത്തില്‍ ബിജെപി ഭരിച്ചാല്‍ ശബരി റെയില്‍ വരും'; ഇ. ശ്രീധരനെ പുകഴ്ത്തിയും സംസ്ഥാനത്തെ കുറ്റപ്പെടുത്തിയും മന്ത്രി അശ്വിനി വൈഷ്ണവ്; ഉരുണ്ടുകളിച്ച മന്ത്രി പറഞ്ഞത് ശ്രീധര മാഹാത്മ്യമെന്ന് ബ്രിട്ടാസും
ഇ. ശ്രീധരനെ പുകഴ്ത്തിയും സംസ്ഥാനത്തെ കുറ്റപ്പെടുത്തിയും മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരി റെയില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത മന്ത്രി, ശബരിമല പാതയുടെ ഭാവി കേരളത്തിലെ രാഷ്ട്രീയ മാറ്റവുമായി ബന്ധിപ്പിച്ചതാണ് ശ്രദ്ധേയമായത്.
ശബരിമല പാത വേഗത്തില്‍ നടപ്പിലാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് പദ്ധതിയെ ബാധിക്കുന്നു. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ ശബരിമല പാത പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയില്‍ ഉറപ്പിച്ചു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും തടസ്സമില്ലാതെ ഭൂമി ഏറ്റെടുക്കല്‍ തുടരുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. കേന്ദ്രത്തിന്റെ നിരന്തര സമ്മര്‍ദ്ദം മൂലമാണ് നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പോലും ആരംഭിച്ചതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ജോണ്‍ ബ്രിട്ടാസും അശ്വിനി വൈഷ്ണവും തമ്മില്‍ വാക്‌പോര്
സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചും മെട്രോമാന്‍ ഇ. ശ്രീധരന്റെ ഇടപെടലുകളെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ സഭയില്‍ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം അനുമതി നല്‍കുമോ എന്നതായിരുന്നു ബ്രിട്ടാസിന്റെ പ്രധാന ചോദ്യം. കൂടാതെ, മലപ്പുറത്ത് ഇ. ശ്രീധരന്‍ ഹൈസ്പീഡ് റെയില്‍വേ പ്രോജക്റ്റിനായി ഓഫീസ് തുറന്നത് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്നും അദ്ദേഹം ചോദിച്ചു. ജോണ്‍ ബ്രിട്ടാസ് വാക്ചാതുര്യമുള്ളയാളാണെന്നും എന്നാല്‍ അദ്ദേഹം വിഷയങ്ങളെ വളച്ചൊടിച്ച് തെറ്റായി ചിത്രീകരിക്കുകയാണെന്നും മന്ത്രി പരിഹസിച്ചു.
ശ്രീധരന്‍ ഓഫീസ് തുറന്നതിനെ മന്ത്രി സ്വാഗതം ചെയ്തു. രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച 7 ഹൈസ്പീഡ് പദ്ധതികളില്‍ ശ്രീധരന്റെ ഉപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹത്തെ രാജ്യം ബഹുമാനിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ മന്ത്രി, 'സര്‍ക്കാര്‍ ആദ്യം സ്ഥലമെടുപ്പ് തുടങ്ങട്ടെ' എന്ന മറുപടിയാണ് ബ്രിട്ടാസിന് നല്‍കിയത്. പദ്ധതിയുടെ ഡിപിആര്‍ തള്ളാതെ തന്നെ അത് പ്രായോഗികമല്ലെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര നിലപാട് വലിയൊരു രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.


