- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ വിജയനും എക്‌സാലോജിക് കമ്പനിക്കും എതിരായ അന്വേഷണ പുരോഗതി വ്യക്തമല്ല; കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയുടെ വിശാംശങ്ങള്‍ വെളിപ്പെടുത്തണം; നിര്‍മ്മല സീതാരാമന് കത്തയച്ച് അഡ്വ വീണ എസ് നായര്‍
നിര്‍മ്മല സീതാരാമന് കത്തയച്ച് അഡ്വ വീണ എസ് നായര്‍
തിരുവനന്തപുരം: ഡല്‍ഹി കേരള ഹൗസില്‍ വച്ച് ഗവര്‍ണറുടെ സാന്നിധ്യത്തില്‍, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലെ ബ്രേക്ഫാസ്റ്റ് ചര്‍ച്ചാ വിവാദം വാടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്.
്ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ്.നായര്‍, നിര്‍മല സീതാരാമന് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വീണ ട്വീറ്റ് ചെയ്തു. നിയമസഭയില്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ച സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കത്തയയ്ക്കുന്നതെന്ന് വീണ ചൂണ്ടിക്കാട്ടി
നിര്‍മല സീതാരാമന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം എസ്എഫ്‌ഐഒ വഴി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക് കമ്പനിക്കും എതിരെ 2024 ഫെബ്രുവരിയില്‍ അന്വേഷണം ആരംഭിച്ച കാര്യം വീണ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എട്ടു മാസം കൊണ്ട് അന്വേഷണം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അന്വേഷണപുരോഗതി ഇപ്പോഴും വ്യക്തമല്ല.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ധനമന്ത്രിയോട് വീണ കത്തില്‍ അഭ്യര്‍ഥിച്ചു. അന്വേഷണം വൈകുന്നതിന്റെ കാരണം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും നിര്‍മല സീതാരാമനുള്ള കത്തില്‍ വീണാ എസ്.നായര്‍ പറയുന്നു.