ആലപ്പുഴ: മുഖ്യമന്ത്രി പണിറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും വെല്ലുവിളിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും സാധിക്കുമോ എന്ന് ജി സുധാകരന്‍ ചോദിച്ചു. കണ്ണൂരില്‍ അഞ്ച് സീറ്റുകള്‍ സിപിഐഎം നേതാക്കള്‍ക്ക് ജയിക്കാനായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളി കേട്ട് വരേണ്ടതില്ലെന്നും നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കി വെച്ച സീറ്റാണ് കണ്ണൂരിലേതെന്നും ജി സുധാകരന്‍ പരിഹസിച്ചു. നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കി വെച്ച സീറ്റാണ് കണ്ണൂരിലേതെന്നും ജി സുധാകരന്റെ പരിഹാസം. സിപിഐഎമ്മിന് ആലപ്പുഴയില്‍ ഇത്തവണ മൂന്ന് സീറ്റ് കിട്ടിയാല്‍ ഭാഗ്യമാണെന്നും ചിലപ്പോള്‍ ഒന്നും കിട്ടയില്ലെന്നും വരാമെന്നും അദേഹം പറഞ്ഞു.

അമ്പലപ്പുഴയില്‍ തനിക്ക് എല്ലാ പാര്‍ട്ടികളില്‍ നിന്നും വോട്ടു കിട്ടും. സാധാരണക്കാരായ ബിജെപിക്കാര്‍ വോട്ട് ചെയ്താല്‍ എങ്ങനെ ഡീല്‍ ആകുമെന്ന് അദേഹം ചോദിച്ചു. രമേശ് ചെന്നിത്തലക്കും കിട്ടും. സ്വന്തം പാര്‍ട്ടിയുടെ വോട്ട് കൊണ്ട് മാത്രം ആര്‍ക്കും ജയിക്കാനാവില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.