- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയുടെ 'വഖഫ് കിരാതം' പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്ത്? രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു; പോലീസിനെതിരെ ചോദ്യവുമായി സിപിഐ മുഖപത്രം; ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും കേസ് എടുക്കാത്തത് എന്തെന്ന് ജനയുഗം
സുരേഷ് ഗോപിയുടെ 'വഖഫ് കിരാതം' പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്ത്?
തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. 'വഖഫ് കിരാതം' ചൂണ്ടിക്കാട്ടിയാണ് ജനയുഗം കേന്ദ്രമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. വഖഫ് കിരാതം എന്ന പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്തെന്നാണ് സിപിഐ മുഖപത്രം ഉയര്‍ത്തുന്ന ചോദ്യം. ബോര്‍ഡിന്റെ പേര് പോലും പറയാതെ കിരാതമെന്ന് വിളിപ്പേരിട്ട സുരേഷ് ഗോപി, ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും പൊലീസ് കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്യുന്നു.
രണ്ട് മഹാന്മാര്‍ക്കെതിരെയും ഒരു പെറ്റിക്കോസ് പോലും എടുക്കാത്തത് കൗതുകമെന്നും ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു. വഖഫ് ബോര്‍ഡിന്റെ പേരുപോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന വിളിപ്പേരിട്ട സുരേഷ് ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. എങ്കിലും പൊലീസ് കേസെടുത്തില്ല. ഗോപിയുടെ സഹസംഘിയായ ബി. ഗോപാലകൃഷ്ണനും കുറച്ചില്ല.
ശബരിമലയില്‍ വാവര്‍ എന്ന ഒരു ചങ്ങായി പതിനെട്ടാംപടിക്കു താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടിവരില്ലേ. വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക.
മതസ്പര്‍ധയുണ്ടാക്കുന്ന വായ്ത്താരികള്‍ മുഴക്കിയ ഈ രണ്ട് മഹാന്മാര്‍ക്കുമെതിരെ പൊലീസ് ഒരു പെറ്റിക്കേസുപോലുമെടുത്തില്ലെന്നതാണ് കൗതുകകരം. തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ട് മാത്രമേ വൈകിയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ധവളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് വിഷവിത്തുകളായ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ വിഷം ചീറ്റല്‍ കാണാതെ പോകുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുളള സുരേഷ് ഗോപിയുടെ പരാമര്‍ശം. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തേ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപിയുടെ പരാമര്‍ശം.
സമാനമായ പരാമര്‍ശമാണ് വഖഫ് ഭൂമി വിഷയത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാല കൃഷ്ണനും നടത്തിയത്. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാല്‍ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ട് പോകാതിരിരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തില്‍ ഗോപാലക്കൃഷ്ണന്‍ പ്രസംഗിച്ചത്.