- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിലെ ഭൂപ്രശ്നത്തില്‍ സര്‍ക്കാറിനെയും സിപിഎമ്മിനെയും വിമര്‍ശിച്ചു; കെ കെ ശിവരാമനെ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി
ഇടുക്കി: സിപിഐ നേതാവ് കെകെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി. കുറച്ചുകാലമായി സിപിഎമ്മിനെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്തുന്ന വിധത്തിലായിരുന്നു ശിവരാമന്റെ പ്രവര്‍ത്തനമെന്നാണ് ഉയര്‍ന്ന വിമര്‍ശനം.
മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം എല്‍ഡിഎഫില്‍ നിന്ന് തന്നെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി നീക്കം.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനും എതിരായ കെ കെ ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതില്‍ സി പി ഐ സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ ചുമതല.
പാര്‍ട്ടിക്ക് ജില്ലാ കണ്‍വീനര്‍ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ ആയാല്‍ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം.
സംസ്ഥാനത്ത് സിപിഐ, എല്‍ഡിഎഫ് കണ്‍വീനര്‍മാരുടെ ചുമതല വഹിക്കുന്നത് കൊല്ലം,പാലക്കാട്,ഇടുക്കി ജില്ലകളിലാണ്. ഈ മൂന്ന് ഇടങ്ങളിലെ ആളുകളെ മാറ്റാനാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനമായത്.ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയത് എന്നാണ് വിശദീകരണം.