- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!' പി കെ ഫിറോസിനെതിരെ രേഖകള്‍ പുറത്തുവിട്ട് കെ ടി ജലീലിന്റെ മറുപടി
'റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!'
മലപ്പുറം: മലയാളം സര്‍വ്വകലാശാല ഭൂമി വിവാദത്തില്‍ പി കെ ഫിറോസിനെതിരെ രേഖകള്‍ പുറത്തുവിട്ട് കെ ടി ജലീല്‍ എംഎല്‍എ. 'റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!' എന്ന കുറിപ്പോടെയാണ് രേഖ ജലീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
2016 ഫെബ്രുവരി 22-ന് ജില്ലാ കലക്ടര്‍ ഒപ്പിട്ട വിലനിര്‍ണയ സാക്ഷ്യപത്രമാണ് ജലീല്‍ പുറത്തുവിട്ടത്. ലീഗ് നേതാവ് സി മമ്മൂട്ടി തിരൂര്‍ എംഎല്‍എ ആയിരുന്ന സമയത്ത് 2016 ഫെബ്രുവരിയില്‍ മലപ്പുറത്ത് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് 17 ഏക്കര്‍ 21 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ഒരു സെന്റിന് 1,70,000 രൂപയായിരുന്നു നിശ്ചയിച്ചതെന്നും ജലീല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഭൂമിയേറ്റെടുപ്പ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് തയ്യാറാണോയെന്ന് പി കെ ഫിറോസ് ജലീലിനെ വെല്ലുവിളിച്ചു. ജലീല്‍ അടിസ്ഥാനരഹിതവും ബാലിശവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൈ കഴുകി രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ടെന്ന് പി കെ ഫിറോസ് പറഞ്ഞു.
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിയെ കണ്ട് ഉത്തരവ് വാങ്ങിക്കാന്‍ കെ ടി ജലീല്‍ തയ്യാറുണ്ടോയെന്നും ഫിറോസ് ചോദിച്ചു. തുടര്‍ന്നാണ് യുഡിഎഫ് ഭരണക്കാലത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിലനിര്‍ണയിച്ചതിന്റെ രേഖകള്‍ ജലീല്‍ പുറത്തുവിട്ടത്.