- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം; കൊലയാളി ദിവ്യ രാജി വെക്കണമെന്നും മുദ്രാവാക്യം വിളികള്‍; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വന്‍ ബഹളം പ്രതിപക്ഷ അംഗങ്ങള്‍ യോഗം തടസപ്പെടുത്തി. കണ്ണൂര്‍ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് യോഗം പിരിച്ചു വിട്ടു. പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ യോഗം പിരിച്ചുവിട്ടത്.
തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങിയത്. യോഗത്തില്‍ ബിനോയ് കുര്യന്‍ എഡിഎംകെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് മൗനം ആചരിച്ച് യോഗം തുടങ്ങാമെന്ന് അറിയിച്ചു. അതിനു ശേഷമാണ് അജണ്ടയിലേക്ക് കടന്നത്. ഉടന്‍ പ്രതിപക്ഷനേതാവ് തോമസ് വക്കത്താനം അടിയന്തര പ്രാധാന്യമുള്ള ഒരു പ്രമേയം അവതരിപ്പിക്കാന്‍ ഉണ്ടെന്നും പരിഗണിക്കണമെന്നും പറഞ്ഞു.
എന്നാല്‍ യോഗത്തില്‍ അജന്‍ണ്ട ഉണ്ടെന്നും അജണ്ടക്ക് ശേഷം പ്രമേയം അവതരിപ്പിക്കാമെന്നും ബിനോയ് കുര്യന്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. എഡിഎംകെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രതിയാണെന്നും രാജിവെക്കണമെന്നും ഉള്ള പ്രമേയമാണ് അവതരിപ്പിക്കാനുള്ളത് എന്ന് തോമസ് വക്കത്താനം വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രതിനിച്ചികളായ എന്‍ പി ശ്രീധരന്‍ , ലിസി ജോസഫ് ജൂബിലി ചാക്കോ , പ്രിയ തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും ഇത് ഏറ്റുപറഞ്ഞു.
എന്നാല്‍ നിങ്ങള്‍ക്ക് പഞ്ചായത്തീരാജ് നിയമം അറിയില്ലെന്നും അടങ്ങിയിരിക്കണം എന്നും ബിനോയ് കുര്യന്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ കൂടുതല്‍ ബഹളം. അടിയന്തര പ്രാധാന്യമുള്ള പ്രമേയം എടുക്കണമെന്നും കൊലയാളി ദിവ്യ രാജി വെക്കണമെന്നും മുദ്രാവാക്യം . ഇതിനിടെ ബിനോയ് കുര്യന്‍ അജണ്ട ഒന്നൊന്നായി എടുത്തു. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി
ബഹളത്തിനിടയിലും അജണ്‍ണ്ട ഒന്നൊന്നായി വായിക്കുകയും പാസാക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന മുദ്രാവാക്യങ്ങള്‍ പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചു. സില്‍ക്ക്, നിര്‍മ്മിതികേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ ഇല്ലാതെ 12 കോടി രൂപ നല്‍കിയത് അഴിമതിയാണെന്നും ഇതു അന്വേഷിക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
യോഗം കൂടുതല്‍ ബഹളം ആയപ്പോള്‍ ഇത്തരത്തില്‍ യോഗം തുടരാന്‍ ആവില്ലെന്നും യോഗം പിരിച്ചുപിരിച്ചു വിടുകയാണെന്നും ബിനോയ് കുര്യന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പി.പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് താലുക്ക് വികസന സമിതി യോഗത്തിലും ബഹളമുണ്ടായിരുന്നു. ഇതിനിടെ കണ്ണൂരില്‍ ബി.ജെ.പിയും വനിതാ ലീഗും കണ്ണൂരില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി.