- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ കെ.എസ്.യുവിലെ ഗ്രൂപ്പ് പോരില്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി വിജില്‍ മോഹന്‍; കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നാണക്കേടായി തമ്മിലടിയും
കണ്ണൂര്‍ കെ.എസ്.യുവിലെ ഗ്രൂപ്പ് പോരില്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ തട്ടകമായകണ്ണൂരില്‍ കെ.എസ്.യുവിലെ ഗ്രൂപ്പ് പോരില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഈ വിഷയത്തില്‍ ഡി.സി.സി നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ഡി.സി.സി അദ്ധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജിന് കത്ത് നല്‍കി.
കഴിഞ്ഞ 28 ന് ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തിന്റെ തീരുമാനപ്രകാരമാണ് കത്ത് കൈമാറിയത്.കെ.എസ്.യുവിലെ വിഭാഗീയത കാരണം കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ സീറ്റൊന്നും ജയിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ രണ്ടു സീറ്റുണ്ടായിരുന്ന സ്ഥാനത്താണ് കനത്ത തോല്‍വിയുണ്ടായത്. കെ.എസ് യുവിലെ നിരന്തര പോര്മാധ്യമങ്ങളില്‍ വാര്‍ത്തയായി മാറുന്നു. രാഷ്ട്രീയ എതിരാളികളായ സി.പി.എം ഇതു ആഘോഷിക്കുന്നു.
ഇതു പാര്‍ട്ടിക്‌പൊതുജന മധ്യത്തില്‍ ദുഷ് പേരുണ്ടാക്കുന്നുവെന്നും വിജില്‍ മോഹന്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനായി ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിക്കണമെന്നും വിജില്‍ മോഹന്‍ ഡി.സി.സി ക്ക് നല്‍കിയ കത്തില്‍ ആവശ്യപെട്ടു. പാര്‍ട്ടി അടുത്ത - തദ്ദേശ സ്വയംഭരണ /നിയമാസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊരുങ്ങവെ ഇതിനായി നേതാക്കളും പ്രവര്‍ത്തകരും കഠിനപ്രയത്‌നത്തിലുമാണ്. ഇതിനിടെയാണ് സംഘടനയെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ നടത്തുന്നുവെന്നും കുറ്റക്കാരായവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ഇതോടെ കണ്ണൂരില്‍ കെ.എസ്.യു വിലുണ്ടായ ഗ്രൂപ്പ് പോര് പരിഹരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുമെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിനെതിരെ ജില്ലാ ജനറല്‍ സെകട്ടറി ആലേഖ് കാടാച്ചിറ കെ പി.സി.സി ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.യു.സിമാരില്‍ നിന്ന് ബാലറ്റ് പേപ്പര്‍ ശേഖരിച്ച് വോട്ട് അസാധുവാക്കി സംഘടനയെ തകര്‍ക്കുന്ന സമീപനം സ്വീകരിച്ചുവെന്നാണ് പരാതി.
സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആലേഖ് കാടാച്ചിറകെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റില്‍ തങ്ങള്‍ക്ക് നേരത്തെ രണ്ട് സീറ്റുണ്ടായിരുന്നുവെങ്കിലും ഇക്കുറി കെ.എസ്.യുവിന് നഷ്ട പ്പെട്ടു. ഇതിന് പുറമേ കോളേജ് യൂനിയന്‍ തെരത്തെടുപ്പിലും കെ.എസ്.യു എം. എസ്.എഫിന് പിറകിലായിരുന്നു.