ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ വോട്ടര്‍മാരെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി എംഎല്‍എ. പെന്‍ഷന്‍ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തുവെന്നും ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമാണ് മണി പ്രതികരിച്ചു.

''പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തു. നൈമിഷികമായ വികാരത്തിനടിപ്പെട്ടാണ് വോട്ട് ചെയ്തത്. നന്ദികേടാണ് കാണിച്ചത്. റോഡ്, പാലം, ക്ഷേമപ്രവര്‍ത്തനങ്ങള്‍. വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെന്‍ഷന്‍ വാങ്ങി എതിരായി വോട്ടു ചെയ്തു. ഒരു മാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ'' എം.എം.മണി പറഞ്ഞു.