- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്ക ഗാന്ധി തിരിഞ്ഞു നോക്കിയില്ല; കോണ്‍ഗ്രസ് തയ്യാറല്ലെങ്കില്‍ വിജയന്റെ കുടുംബത്തെ സിപിഎം സഹായിക്കും; അവകാശവാദവുമായി എം വി ജയരാജന്‍; പ്രതികരണം ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ കണ്ടശേഷം
പ്രിയങ്ക ഗാന്ധി തിരിഞ്ഞു നോക്കിയില്ല
സുല്‍ത്താന്‍ ബത്തേരി: വയനാട് എം പി പ്രിയങ്ക ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍. വയനാട്ടില്‍ ഉണ്ടായിരുന്നിട്ട് പോലും പ്രിയങ്ക ജോസ് നെല്ലേടത്തിന്റെ വീട് പോലും സന്ദര്‍ശിച്ചില്ലെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. മുന്‍ ഡിസിസി ട്രഷറര്‍ വിജയന്റെ കുടുംബത്തിന്റെ പരാതി കേള്‍ക്കാനും പ്രിയങ്ക ഗാന്ധി തയ്യാറായില്ലെന്നും സിപിഎം നേതാവ് ആരോപിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ കണ്ടശേഷമായിരുന്നു ജയരാജന്റെ പ്രതികരണം. ജോസ് നെല്ലേടത്തിന്റെ വീട്ടില്‍ പോകുന്നതില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കിയെന്ന് എം.വി. ജയരാജന്‍ ആരോപിച്ചു. വിജയന്റെ കുടുംബത്തെ സഹായിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചാല്‍, പാര്‍ട്ടി സഹായിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
'സഹായിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയാല്‍ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം തയ്യാറാണ്. ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. എന്‍.എം. വിജയന്റെ കുടുംബം സിപിഎം നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്,' എം.വി. ജയരാജന്‍ പറഞ്ഞു.
എന്‍. എം. വിജയന്റെ കുടുംബം തന്നെയാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. സെറ്റില്‍മെന്റ് ഉണ്ടാക്കിയത് പാലിക്കാന്‍ വേണ്ടിയാണെന്നും, ചതിക്കാനല്ലെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.
സിദ്ദീഖ് പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിന് ഈ കാര്യം മാത്രം നടത്താന്‍ ശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ ചോദിക്കുന്നുണ്ട്. ശാന്തമായി തുക കൊടുക്കാന്‍ തീരുമാനിക്കേണ്ടതായിരുന്നു. ഇപ്പോള്‍ നടക്കുന്ന തരികിട പണികളോടൊന്നും താന്‍ യോജിക്കില്ല. പരാതികള്‍ കൊടുത്താല്‍ അത് കേള്‍ക്കാന്‍ തയ്യാറാകണം. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണമായിരുന്നു. വാക്കു പറഞ്ഞവര്‍ക്ക് പാലിക്കാന്‍ മര്യാദയുണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറയുന്നതാണ് പുറത്തുവന്ന ശബ്ദരേഖ