- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സീറ്റുകള്‍ നല്‍കുന്നത് ജയിക്കാന്‍ സാധ്യതയില്ലാത്ത നേതാക്കളുടെ അടിമകള്‍ക്ക്; ചിഹ്നം മാത്രമാണ് പാര്‍ട്ടി നല്‍കുന്നത്; പോസ്റ്റര്‍ അടിക്കാന്‍ പോലും പണമില്ല; റോഡ് ഷോകള്‍ ഇല്ല; താരപ്രചാരകര്‍ എത്തിനോക്കില്ല'; എസ് സി - എസ് ടി സീറ്റുകളില്‍ യുഡിഎഫ് തോല്ക്കുന്നതിന്റെ കാരണം വിശദീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്
ജി.മഞ്ജുകുട്ടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കരയില്‍ ജയപ്രതീക്ഷ ഉയര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിനോട് 12,122 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് 52,137 വോട്ട് നേടാനെ സാധിച്ചിട്ടുള്ളൂ. എന്നാല്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായത് നേട്ടമായി.
അതേ സമയം സംസ്ഥാനത്തെ പതിനാറ് എസ് സി - എസ് ടി സംവരണ സീറ്റുകളില്‍ ഭൂരിഭാഗവും കാലങ്ങളായി വിജയിക്കുന്നതില്‍ ഇടതുമുന്നണിയാണ്. വണ്ടൂരും സുല്‍ത്താന്‍ ബത്തേരിയും ഒഴികെ ശേഷിക്കുന്ന മണ്ഡലങ്ങളില്‍ വ്യക്തമായ ആധിപത്യമാണ് കാലങ്ങളായി ഇടതുമുന്നണി പുലര്‍ത്തുന്നത്. ഇതിന്റെ കാരണമെന്തെന്ന് വിശദീകരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി.മഞ്ജുകുട്ടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
എസ് സി എസ് ടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പ്രചാരണത്തില്‍ കാണിക്കുന്ന അലംഭാവം വരെ തോല്‍വിക്ക് കാരണമാകുന്നുവെന്ന് കുറിപ്പില്‍ മഞ്ജുകുട്ടന്‍ പറയുന്നു. നേതാക്കളുടെ അടിമകളെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയെന്നും താര പ്രചാരകരോ, മുതിര്‍ന്ന നേതാക്കളോ പ്രചാരണത്തില്‍ പങ്കെടുക്കാറില്ലെന്നും, പോസ്റ്ററുകള്‍ അടിക്കാന്‍ പോലും ഫണ്ട് നല്‍കാറില്ലെന്നും മഞ്ജുകുട്ടന്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടി നല്ല വര്‍ക്കാണ് ചേലക്കരയില്‍ നടത്തിയത് എന്ന് അവകാശപ്പെടുമ്പോഴും കെപിസിസിയുടെ ഔദ്യോഗിക പേജുകളില്‍ ഏറ്റവും കൂടുതല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടത് ആരുടെ ആണെന്ന് പരിശോധിച്ചാല്‍ മനസിലാകുമെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തില്‍ 16 SC/ST സീറ്റുകള്‍ ആണ് ആകെ ഉള്ളത്. ഞാന്‍ ഇത് പല തവണ പറഞ്ഞതാണ് അതില്‍ ആകെ UDF ജയിക്കുന്നത് വണ്ടൂരും,സുല്‍ത്താന്‍ ബത്തേരിയും രണ്ട് സീറ്റാണ് അതില്‍ ഒന്ന് SC യും ഒന്ന് ST യും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ രണ്ട് SC യും രണ്ട് ST യും ജയിച്ചിരുന്നു.എന്തായാലും ബാക്കി 14 സീറ്റ് എതിരില്ലാതെ ആണ് സിപിഎം ഈസി ആയി ജയിച്ചു കൊണ്ട് പോകുന്നത്. ചുരുക്കം പറഞ്ഞാല്‍ 14 സീറ്റ് സിപിഎം ന്റെ കുടുംബ സ്വത്ത് പോലെ അവര്‍ക്ക് ഉറപ്പുള്ളതാണ്. എന്ത് കൊണ്ടാണ് ഈ സീറ്റുകള്‍ പലതും UDF ജയിക്കാത്തത് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.അതിനെ കുറിച്ച് തിരക്കിയപ്പോള്‍ ആണ് അറിയാന്‍ കഴിഞത് പല സീറ്റിലും ചിഹ്നം മാത്രമാണ് പാര്‍ട്ടി നല്‍കുന്നത് ഒരു തരത്തിലുമുള്ള സാമ്പത്തികം പലപ്പോഴും ഒരാളും അവിടെ കൊടുക്കാറില്ല. കഴിഞ്ഞ തവണ കോവൂര്‍ ഉല്ലാസ് തോറ്റത് 1500 വോട്ടുകള്‍ക്കാണ് ഞാന്‍ തിരക്കിയപ്പോള്‍ അവസാന നിമിഷം പോസ്റ്റര്‍ അടിക്കാന്‍ പോലും സാമ്പത്തികം ഉണ്ടായിരുന്നില്ല ഉല്ലാസ്സിന് SC / ST സീറ്റുകളില്‍ താര പ്രചാരകര്‍ എത്താറില്ല. യൂത്ത് നേതാക്കള്‍ എത്താറില്ല അവരുടെ റോഡ് ഷോ കള്‍ ഇല്ല, പ്രധാന നേതാക്കള്‍ പോലും ആ സീറ്റിലേക്ക് എത്തി നോക്കാറില്ല. മാത്രവുമല്ല ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പലര്‍ക്കുമാണ് ആ സീറ്റുകള്‍ കൊടുക്കുന്നത്. നിരവധി കഴിവുള്ള ചെറുപ്പക്കാര്‍ അത്തരം സീറ്റുകളിലേക്ക് ഉണ്ടെങ്കിലും അവരെ ഒന്നും അതിലേക്ക് പരിഗണിക്കാറില്ല പകരം നേതാക്കളുടെ അടിമകള്‍ ആണ് അധികവും മത്സരിക്കുന്നത്. ഈ കഴിഞ്ഞ പാലക്കാട് ചേലക്കര ഇലക്ഷന്‍ മാത്രം എടുത്താല്‍ നിങ്ങള്‍ക്ക് മനസിലാകും പാര്‍ട്ടി നല്ല വര്‍ക്കാണ് ചേലക്കരയില്‍ നടത്തിയത് എന്ന് അവകാശപ്പെടുമ്പോഴും KPCC യുടെ ഔദ്യോഗിക പേജുകളില്‍ ഏറ്റവും കൂടുതല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടത് ആരുടെ ആണെന്ന് നിങ്ങള്‍ പോയി ഒന്ന് പരിശോധിച്ചാല്‍ തന്നെ മനസിലാകും ചേലക്കരയ്ക്ക് കിട്ടിയ പ്രാധാന്യം എത്രമാത്രം ആണെന്നുള്ളത്. KPCC പ്രസിഡന്റ് അടക്കമുള്ളവര്‍ അധികഠിനമായി ആ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മളില്‍ പലരും ആ സീറ്റിന് കൊടുത്ത പരിഗണന എത്രമാത്രം ആത്മാര്‍ത്ഥത ഉണ്ടായിരുന്നു എന്നത് സ്വയം അവരവരുടെ പോസ്റ്റര്‍ എടുത്ത് നോക്കിയാല്‍ മനസിലാകും. എന്നാല്‍ ആരും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് ചേലക്കരയില്‍ ആയിരുന്നു രാഷ്ട്രിയ തിരഞ്ഞെടുപ്പ് നടന്നത് എന്നത്. ആ സീറ്റിനെ അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ വേണ്ട പരിഗണന കൊടുത്തില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടട്ടെ......