- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റഡി മര്‍ദനങ്ങള്‍ 'ഒറ്റപ്പെട്ട സംഭവങ്ങള്‍'; പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ല; വീഴ്ചകള്‍ പാര്‍വതീകരിച്ച് കാണിക്കാനാണ് ശ്രമം; വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചു; സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഒരു കോട്ടവുമില്ല; വിവാദങ്ങളെല്ലാം തള്ളി എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം
കസ്റ്റഡി മര്‍ദനങ്ങള്‍ 'ഒറ്റപ്പെട്ട സംഭവങ്ങള്‍'; പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒടുവില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ പോലീസിനെ പൂര്‍ണമായും വെള്ളപൂശിയാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിലാണ് വിശദീകരണവുമായി രംഗത്തുവന്നത്. പതിവു ശൈലിയില്‍ 'ഒറ്റപ്പെട്ട സംഭവങ്ങള്‍' എന്നാണ് പിണറായിയുടെ പ്രതികരണം.
40 മിനിറ്റ് സമയമെടുത്താണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് ഘടകകക്ഷികളെ അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ല. വീഴ്ചകള്‍ പാര്‍വതീകരിച്ച് കാണിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അത്തരം ശ്രമങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ആവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കുന്ന കസ്റ്റഡി മര്‍ദന ആരോപണങ്ങളില്‍ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എല്‍എഡിഎഫ് യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പൊലീസ് അതിക്രമങ്ങള്‍ ആണ് ഇപ്പോള്‍ വാര്‍ത്ത ആയി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ലോക്കപ്പ്, മര്‍ദന കേന്ദ്രങ്ങള്‍ ആക്കി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഒരു കോട്ടവുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം. വസ്തുതാ വിരുദ്ധമായ പ്രചാരണത്തിന് ആരും കൂട്ടുനില്‍ക്കരുതെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിക്കുവാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.
കസ്റ്റഡി മര്‍ദ്ദനങ്ങളാല്‍ കേരളാ പോലീസ് വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി പോലീസിനെ പ്രതിരോധിച്ചു രംഗത്തുവന്നത്. മുന്നണിക്കുള്ളില്‍ നിന്നും പോലീസ് വിഷയത്തില്‍ പരാതികള്‍ സജീവമായിരുന്നു. കുന്ദംകുളം കസ്റ്റഡി മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടയൊണ് സമാനമായ നിരവധി പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍, ഇതിലൊന്നും മുഖ്യമന്ത്രി പൊതുസമൂഹത്തില്‍ പ്രതികരണം നടത്തിയിരുന്നില്ല
മുഖ്യമന്ത്രിയുടെ മൗനം പ്രതിപക്ഷവും ആയുധമാക്കിയിരുന്നു. കേരള പൊലീസിലെ ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ക്രൂര മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം തുടര്‍ച്ചയായി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിച്ചിരുന്നത്.
ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് തുടര്‍ച്ചയായി തെളിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സ്വന്തം വകുപ്പ് ഇത്രമേല്‍ ആരോപണങ്ങള്‍ നേരിടുമ്പോഴും ഒരക്ഷരം ഉരിയാടുകയോ കാര്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തില്‍ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവ പരമ്പരയില്‍ ഇനിയെങ്കിലും മൗനം വെടിയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.