തിരുവനന്തപുരം: വിവാദ ലേഖന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നേടിയ വികസനത്തെ കുറിച്ച് ശശി തരൂര്‍ നടത്തിയത് വസ്തുതാപരമായ പ്രതികരണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നാടിന്റെ വികസനം വലിയ തോതില്‍ ഉണ്ടായിരിക്കുന്നു എന്നത് രാജ്യത്തിനും ലോകത്തിനും മുന്നില്‍ കാര്യങ്ങള്‍ മനസിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കുകയുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. കേരളം നേടിയ വികസനത്തെ കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ഒരു ജനപ്രതിനിധിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തെ കുറിച്ചാണ് അക്കമിട്ട് സൂചിപ്പിച്ചത്. നാടിന്റെ വികസനം ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് വസ്തുതകള്‍ ഉദ്ധരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ജന പ്രതിനിധി വ്യക്തമാക്കി. വെറുതെ പറയുകയല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തരൂരിനെ അഭിനന്ദിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കേരളത്തെ കുറിച്ചുള്ള ലേഖനത്തില്‍ ശശി തരൂരിനെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തുവന്നു. കേരളത്തിലെ വ്യാവസായിക വളര്‍ച്ചയുടെ വസ്തുത തുറന്നു കാണിക്കാന്‍ ശശി തരൂരിന്റെ ലേഖനത്തിന് സാധിച്ചെന്നും 28ാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്ത് കേരളം എത്തിയത് ലേഖനത്തില്‍ നിന്നും വ്യക്തമെന്നും അദ്ദേഹം പ്രതികരിച്ചു.

ആഗോള തലത്തില്‍ നിന്നും അഞ്ച് ഇരട്ടി വളര്‍ച്ച നേടാന്‍ കേരളത്തിന് സാധിച്ചു എന്ന് ശശി തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. വ്യാവസായിക വളര്‍ച്ച ലോകത്തിനു മുന്നില്‍ കൃത്യമായ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ശശി തരൂര്‍ നടത്തിയത്. അതില്‍ ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.