- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ട്; ഇത് നിര്‍ണായകമായ ജനവിധി; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന സൂചന; തദ്ദേശ വിജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ട്
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാടും നഗരവും കീഴടക്കി യുഡിഎഫ് വിജയത്തില്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഇത് നിര്‍ണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നതിന്റെ സൂചനയാണ് ഇതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
'ഈ ഫലങ്ങള്‍ യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്.കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിജയം സാധ്യമാക്കിയ സമര്‍പ്പണവും കഠിനാധ്വാനവും ചെയ്ത ഓരോ പാര്‍ട്ടി നേതാവിനും പ്രവര്‍ത്തകര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി'. രാഹുല്‍ പറഞ്ഞു.
അതിനിടെ, സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനം അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. ജനം വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. ഭൂരിപക്ഷ ഏകീകരണത്തിനുള്ള സിപിഎം ശ്രമമാണ് താമര വിരിയിക്കാന്‍ കാരണം. ടീം വര്‍ക്കാണ് യുഡിഎഫിനെ വിജയത്തിലെത്തിച്ചതെന്നും സതീശന്‍ പ്രതികരിച്ചു.




