- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നത് എങ്കില്‍ വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും; പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നുവെന്ന് പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയ്ക്ക് മഹാനടന്‍ മോഹന്‍ലാലിനെ സംഭാവന ചെയ്ത പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
'ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നതെങ്കില്‍ വീണച്ചേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും,' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. മന്ത്രി സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്ത ചിത്രം സഹിതം 'മികച്ച മന്ത്രി നടി' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്യു പ്രവര്‍ത്തകര്‍ ദൂരത്തുനിന്ന് കരിങ്കൊടി കാണിച്ചപ്പോള്‍ മന്ത്രിക്ക് പിടലി ഉളുക്കിയെന്നും, നാല് ദിവസം മുന്‍പ് കൈക്ക് വട്ടച്ചൊറിയുടെ വലുപ്പത്തില്‍ മുറിവ് വരുത്തിയ ശേഷമാണ് മന്ത്രി എത്തിയതെന്നുമുള്ള വിമര്‍ശനങ്ങളും പോസ്റ്റിലുണ്ട്. ഈ 'അഭിനയത്തെ' ലോകാരോഗ്യ മേഖലയ്ക്കും ലോക സിനിമയ്ക്കും ഒരു വിസ്മയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരമൊരു 'വട്ടച്ചൊറി വലുപ്പത്തിലെ മുറിവുമായി' എത്തുമ്പോള്‍ ജില്ലാ ആശുപത്രിയിലെ ഐസിയു സജ്ജമാക്കുന്ന കേരള ആരോഗ്യവകുപ്പ് മലയാളിക്ക് അഭിമാനമാണെന്നും അമേരിക്കയില്‍ നിന്ന് പോലും രോഗികള്‍ വിളിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസിന്റെ നടപടിയേയും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മലയാള സിനിമയ്ക്ക് ഒരു മഹാനടനെ സംഭാവന ചെയ്ത ജില്ലയാണ് ഞങ്ങളുടെ പത്തനംതിട്ട, നമ്മുടെ സ്വന്തം ലാലേട്ടനെ.
ഇന്ന് അതെ പത്തനംതിട്ട മലയാളത്തിനു ഒരു മഹാനടിയെ സംഭാവന ചെയ്തിരിക്കുന്നു, വീണേച്ചി.
പത്തനംതിട്ട മൗണ്ട് ബഥനി സ്‌കൂളിലെ മോണോ ആക്ട് വേദിയില്‍ തുടങ്ങിയ അഭിനയ സപര്യ ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ എത്തി നില്ക്കുന്നു.
ആടിയുലഞ്ഞ കപ്പലിലെ അഭിനയം ഒക്കെ കണ്ടു മലയാളികള്‍ മൂക്കില്‍ വിരല് വെച്ചിട്ടുണ്ട് മുന്‍പ്.
ഇന്ന് തന്നെ നോക്കൂ, KSU ക്കാര്‍ അകലെ നിന്ന് കരിങ്കൊടി കാണിച്ചപ്പോള്‍ തന്നെ വീണേച്ചിയുടെ പിടലി അങ്ങ് ഉളുക്കി കളഞ്ഞു. സാക്ഷാല്‍ ഉറുവശിക്കു പറ്റുമോ പിടലി കൊണ്ടുള്ള ഈ ആക്ടിംഗ്...
അതിലും ഉപരി ഇന്ന് KSU ക്കാര്‍ കരിങ്കൊടി കാണിക്കും എന്ന് ആന്റിസിപേറ്റ് ചെയ്തു നാല് ദിവസം മുന്‍പ് കൈക്ക് വട്ട ചൊറിയുടെ വലുപ്പത്തില്‍ മുറിവ് വരുത്തുന്ന ആ സ്‌കില്‍ അത് ആരോഗ്യ കേരളത്തിന് അല്ല ലോകാരോഗ്യ മേഖലക്കും ലോക സിനിമയ്ക്കും തന്നെ വിസ്മയമാണ്.
ഈ വട്ടച്ചൊറി വലുപ്പത്തിലെ മുറിവുമായി വരുമ്പോള്‍ ജില്ലാ ആശുപത്രിയിലെ ICU സജ്ജമാക്കുന്ന കേരള ആരോഗ്യ വകുപ്പ് മലയാളിക്ക് ആകെ അഭിമാനമാണ്. അമേരിക്കയില്‍ നിന്ന് വരെ രോഗികള്‍ വിളിക്കും ഇനിയും...
മന്ത്രിയെ അകലെ നിന്ന് കരിങ്കൊടി കാണിച്ചു പിടലി ഉളുക്കിച്ച KSU പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിനു കേസ് എടുത്ത ശ്രീ വിജയന്റെ പോലീസ് മറ്റൊരു വിസ്മയം ആവുകയാണ്.
ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നത് എങ്കില്‍ വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും...


