- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്തക്കു കീഴില്‍ പുതിയ എട്ട് മദ്രസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്രസകളുടെ എണ്ണം 10,931 ആയി; അംഗീകാരം നല്‍കിയത് മദ്രസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ഉത്തരവിന് പിന്നാലെ
സമസ്തക്കു കീഴില്‍ പുതിയ എട്ട് മദ്രസകള്‍ക്കു കൂടി അംഗീകാരം
മലപ്പുറം: സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ഉത്തരവിന് പിന്നാലെ സമസ്തക്കു കീഴില്‍ പുതിയ എട്ട് മദ്രസകള്‍ക്കു കൂടി അംഗീകാരം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്രസകള്‍ക്ക് കൂടിയാണു ഇന്നു അംഗീകാരം നല്‍കിയത്. ഇതോടെ സമസ്ത മദ്രസകളുടെ എണ്ണം 10,931 ആയി.
സിറാജുല്‍ ഹുദാ മദ്റസ തച്ചങ്കോട്, മദ്റസത്തുല്‍ ബദ്രിയ്യ വടക്കത്തറ, ഹയാത്തുല്‍ ഇസ്ലാം മദ്റസ കണിയമംഗലം, മസ്ബാഹുല്‍ ഹുദാ മദ്സ കാക്കഞ്ചേരി എളവംപാറ, ഹിദായത്തുല്‍ ഇസ്ലാം മദ്റസ പാട്ടോല, ഹിദായത്തുല്‍ ഇസ്ലാം മദ്റസ കളയന്‍ കുന്ന് (പാലക്കാട്), റൂട്ട്സ് വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്റസ പഴയന്നൂര്‍ (തൃശൂര്‍), അല്‍അമീന്‍ യത്തീംഖാന ഫാറുഖ് നഗര്‍ കോവൈപുതൂര്‍ (കോയമ്പത്തൂര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, എം.കെ മോയ്തീന്‍ കുട്ടി മുസ്ലിയാര്‍ വാക്കോട്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവര്‍ സംസാരിച്ചു.
അതേ സമയം സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ഉത്തരവിന്റെ ഉദ്ദേശശുദ്ധിയില്‍ ഐ. കെ. എസ്. എസ് സംസ്ഥാന സമിതി സംശയം പ്രകടിപ്പിച്ചു. ഉത്തരേന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായ സര്‍ക്കാരീ മദ്രസകള്‍ അടച്ചു പൂട്ടുന്നതിന് പകരം അവയെല്ലാം പൊതു വിദ്യാലയങ്ങള്‍ ആക്കി മാറ്റുകയും ഫലപ്രദമായ മദ്രസ സംവിധാനത്തിന് അവിടെ സൗകര്യമൊരുക്കുകയും വേണമെന്നും മറ്റു മത സ്ഥാപനങ്ങള്‍ക്കും ഇപ്രകാരം ഫണ്ട് ലഭിക്കുന്ന ഉത്തരേന്ത്യയില്‍ മദ്രസകളെ മാത്രം ലക്ഷ്യമിടുന്നത് ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
നവംബര്‍ ഒമ്പതാം തിയ്യതി കൊണ്ടോട്ടി മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടക്കുന്ന ഐ.കെ.എസ്.എസ് സംസ്ഥാന കലാമേളയുടെ 101 സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി ,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി (രക്ഷാധികാരികള്‍ ) സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ ,സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, അലി അക്ബര്‍ മൗലവി ഇ പി അശ്റഫ് ബാഖവി ( സുപ്രീം കോര്‍ ) കെ. യു ഇസ്ഹാഖ് ഖാസിമി ചാലപ്പുറം (ചെയര്‍മാന്‍), സയ്യിദ് ശൗക്കത്തലി തങ്ങള്‍ കൊടുവള്ളി, മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര, പി സി സൈതലവി മൗലവി കാരക്കാപറമ്പ് (വൈസ് ചെയര്‍മാന്‍ ) ശബീര്‍ വഹബി മമ്പാട് (ജ:കണ്‍വീനര്‍) റഷീദലി വഹബി എടക്കര, അമീന്‍ ദാറാനി വയനാട് ,ആശിഖ് ഫലാഹി നാദാപുരം (ജോ.കണ്‍വീനര്‍മാര്‍ ) സബ്ബ് കമ്മിറ്റി ഭാരവാഹികള്‍ : ശംസുദ്ദീന്‍ വഹബി ചുങ്കത്തറ, സി ഹംസ വഹബി മരുത( ഫൈനാന്‍സ് ) സലീം ദാറാനി ആമയൂര്‍, ഒ പി ജഅഫര്‍ വഹബി നാദാപുരം ( വളണ്ടിയര്‍ ) മരുത അബ്ദുല്ലത്തീഫ് മൗലവി, മുര്‍ശിദ് മുര്‍ശിദി വാണിയമ്പലം ( മീഡിയ ) എം എച്ച് വെള്ളുവങ്ങാട് , സുഫ്യാന്‍ മുഈനി മമ്പാട് (പ്രോഗ്രാം ) അഫ്സല്‍ കെട്ടുങ്ങല്‍, ജരീര്‍ വഹബി ( പ്രചാരണം ) കെ ശരീഫ് മാസ്റ്റര്‍, എം ടി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ (ഓഫീസ് ) എന്നിവരെ തെരഞ്ഞെടുത്തു. എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി ഇ പി അശ്റഫ് ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എം എച്ച് വെള്ളുവങ്ങാട് ചര്‍ച്ച അവതരിപ്പിച്ചു. സൈദലവി മൗലവി കാര്‍ക്കാപറമ്പ്, പി.ടി. ലത്തീഫ് മൗലവി മരുത, പി.കെ എസ് കോടാലിപ്പൊയില്‍, മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര, അലി വഹബി കാവനൂര്‍, റഷീദലി വഹബി എടക്കര, സലാം മുസ്ലിയാര്‍ പന്ത്രണ്ടില്‍, മന്‍സൂര്‍ വഹബി വയനാട്, എം.ടി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, കെ ശരീഫ് മാസ്റ്റര്‍ വണ്ടൂര്‍, സയ്യിദ് ശൗകത്തലി തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.