- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ഭുതങ്ങള്‍ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതില്‍ തുറക്കപ്പെടും; കേരളത്തിലും എന്‍.ഡി.എയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: ശോഭാ സുരേന്ദ്രന്‍
അത്ഭുതങ്ങള്‍ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതില്‍ തുറക്കപ്പെടും
തിരുവനന്തപുരം: കേരളത്തില്‍ എന്‍.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അദ്ഭുതങ്ങള്‍ നടത്തുമെന്നും അനന്തപുരിയില്‍ തുറന്ന വാതില്‍ സെക്രട്ടറിയേറ്റിലും തുറക്കുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തിലും എന്‍.ഡി.എയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലം നോല്‍ക്കാതെ മത്സരിക്കും. കേരളത്തില്‍ വര്‍ഗീയധ്രുവീകരിരണം നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്. വികസനത്തില്‍ കേന്ദ്രത്തിന്റെയത്ര വേഗം സംസ്ഥാനത്തിനില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അതിനും തയാറാണെന്നും. സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് എതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍, അവര്‍ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്.




