- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയന് പറ്റിയ കൂട്ട് യോഗി ആദിത്യനാഥ്; വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതോടുകൂടി മുഖ്യമന്ത്രി നല്കുന്ന സന്ദേശം വ്യക്തമാണ്; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകങ്ങളുമായി യു.ഡി.എഫ് സഹകരിക്കില്ല; നിലപാട് വ്യക്തമാക്കി വി ഡി സതീശന്‍
പിണറായി വിജയന് പറ്റിയ കൂട്ട് യോഗി ആദിത്യനാഥ്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ ഏറ്റവും നല്ല കൂട്ട് യോഗി ആദിത്യനാഥാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമത്തിലെ ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചത് പ്രതിപക്ഷം വിവാദമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടേത് കപട ഭക്തിയാണ്. മുമ്പ് ശബരിമലയില്‍ ചെയ്തതിന് പ്രായശ്ചിത്വം ചെയ്യാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. യോഗി ആദിത്യനാഥിന്റെ സന്ദേശത്തിലൂടെ എന്താണ് സി.പി.എം ഉദ്ദേശിക്കുന്നതെന്ന് മനസിലായി. ബി.ജെ.പിയുമായി അവിശുദ്ധ ബാന്ധവം സി.പി.എമ്മിനുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യോഗിയുടെ സന്ദേശം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ കണ്ടാല്‍ മനസിലാക്കാനുള്ള സാമാന്യബുദ്ധിയുണ്ട്. യോഗി സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിന് സന്ദേശം നല്‍കിയ സാഹചര്യത്തില്‍ പിന്നെ മറ്റൊരു അയ്യപ്പ സംഗമം നടത്തേണ്ട ആവശ്യമില്ലായിരുന്നു.
ഇരുകൂട്ടര്‍ക്കും ഒരു പരിപാടി മതിയായിരുന്നു. കേരളത്തില്‍ ജാതി മത സ്പര്‍ധയുണ്ടാക്കാന്‍ നിരന്തരമായി ശ്രമിക്കുകയും മറ്റു സമുദായങ്ങളെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയെ മുഖ്യമന്ത്രി കാറില്‍ കയറ്റി കൊണ്ടുപോവുന്ന സന്ദേശം വ്യക്തമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സി.പി.എം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നത്. ന്യൂനപക്ഷ പ്രീണനം വിജയിക്കാത്തതിനാലാണ് ഇപ്പോള്‍ ചുവടുമാറ്റിയത്. യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ തലയില്‍ കൈ വെക്കുയാണ് ഇപ്പോഴത്തെ സി.പി.എമ്മിന്റെ പ്രവൃത്തികള്‍ കണ്ടിട്ട്. ഇനി ഒരോ മതത്തിന്റെയും സംഗമം അവര്‍ നടത്തുമോ? ഹിന്ദു മഹാ സംഗമം, ഇസ്ലാം സംഗമം, ക്രൈസ്തവ സംഗമം. ഇവര്‍ ഒരു കമ്യുണിസ്റ്റ് പാര്‍ട്ടിയല്ല. തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ്.
നല്ല കമ്യുണിസ്റ്റുകാര്‍ ഇവരുടെ ചെയ്തികള്‍ കണ്ട് തലയില്‍ കൈവെക്കുകയാണ്. യഥാര്‍ഥ കമ്യുണിസ്റ്റുകാര്‍ ഇനി യു.ഡി.എഫിന് വോട്ടു ചെയ്യും. സംസ്ഥാനത്തെ എല്ലാ നല്ല കാര്യങ്ങളിലും യു.ഡി.എഫ് പിന്തുണ നല്‍കും. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകങ്ങളുമായി യു.ഡി.എഫ് സഹകരിക്കില്ല. മുഖ്യമന്ത്രി പരിഹാസ്യനാവുന്ന പേലെ പരിഹാസ്യരാവാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.