- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാര്‍; തിമിര ശസ്ത്രക്രിയ നടത്തിയ അഞ്ച് പേര്‍ക്ക് കാഴ്ച നഷ്ടമായി; നഴ്‌സ് തസ്തികയിലെ പകുതിയും ഒഴിഞ്ഞു കിടന്നു; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടിയില്‍ യുഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്
യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാര്‍

തിരുവനന്തപുരം: യുഡിഎഫ് ഭരണ കാലത്ത് കേരളത്തിലുണ്ടായ ചികിത്സാ പിഴവുകള്‍ ഉള്‍പ്പെടെയുള്ളവ നിരത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഡിഎഫ് ഭരണത്തില്‍ പ്രസവത്തിനിടെ 950 അമ്മമാരാണ് മരിച്ചത്. തിമിര ശസ്ത്രക്രിയ നടത്തിയ അഞ്ച് പേര്‍ക്ക് കാഴ്ച നഷ്ടമായി. നഴ്‌സ് തസ്തികയിലെ പകുതിയും ഒഴിഞ്ഞു കിടന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
2016ന് മുമ്പത്തെ ആരോഗ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടികള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് കാലത്തെ ദുര്‍ഭരണം വീണാ ജോര്‍ജ് മറുപടി നല്‍കിയത്. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 2016ന് മുമ്പ് കേരളത്തില്‍ തകര്‍ന്ന് തരിപ്പണമായി പോയ കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ സഭയില്‍ നടന്ന ചര്‍ച്ചയിലൂടെ കഴിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ച കൊണ്ടുവന്ന യുഡിഎഫ് അംഗത്തിന്റെ മണ്ഡലത്തില്‍ കിഫ്ബിയില്‍ നിന്ന് 76 കോടി രൂപ ചിലവഴിച്ചാണ് പുതിയ ആശുപത്രി ബ്ലോക്ക് ഉണ്ടാക്കിയത്.
അവിടെ ഇന്ന് 74 വയസുള്ള ലക്ഷ്മികുട്ടിയും 70 വയസുള്ള മുരളീധരന്‍ നായരും സൗജന്യമായി ഡയാലിസിസ് ചെയ്യുകയാണ്. ഇതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയം. യുഡിഎഫ് ഭരിക്കുമ്പോള്‍ 12 സര്‍ക്കാര്‍ ആശുപത്രികളിലായിരുന്നു ഡയാലിസിസ് സൗകര്യമുണ്ടായിരുന്നത്. ഇന്ന് 125 ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യമുണ്ട്. ദിവസേന 3000 രോഗികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.


