- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
കൊച്ചി: ചട്ടുകം പഴുപ്പിച്ചും തേപ്പു പെട്ടി ഉപയോഗിച്ചും മൂന്നാം ക്ലാസ്സുകാരനെ പൊള്ളലേൽപ്പിച്ച് പീഡിപ്പിച്ച അങ്കമാലി ചമ്പാനൂർ കൈതാരത്ത് പ്രിൻസ് അരുൺ (19) കുട്ടിയുടെ സഹോദരിയെ വിവാഹം കഴിച്ചത് ഭീഷണിപ്പെടുത്തിയെന്ന് സൂചന. മരട് ഭാഗത്ത് മുട്ട വിൽപ്പനയ്ക്കെത്തിയ ഇയാൾ പെൺകുട്ടി പ്ലസ്ടുവിന് പഠിക്കുന്ന സമയം പിന്നാലെ നടന്ന് പ്രണയ ബന്ധത്തിലാക്കുകയായിരുന്നു.
തുടക്കത്തിൽ നല്ല സ്നേഹത്തോടെ പെരുമാറിയിരുന്ന ഇയാൾ പിന്നീട് നിസ്സാര കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടാൻ തുടങ്ങി. ഇതോടെ പ്രണയം അവസാനിപ്പിക്കാൻ പെൺകുട്ടി തീരുമാനിച്ചു. ഇക്കാര്യം പ്രിൻസിനെ അറിയിച്ചപ്പോൾ ഇരുവരും ഒപ്പമുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മാതാവിന്റെ സുഹൃത്തുക്കളായ ഗുണ്ടാ സംഘങ്ങളുമായി വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി.
ശസ്ത്രക്രിയക്ക് ശേഷം തളർന്ന് കിടക്കുന്ന പിതാവും കുഞ്ഞനുജനും അമ്മയും മാത്രമുള്ള പെൺകുട്ടി പ്രിൻസിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ടി വന്നു. വീട്ടിൽ നിർബന്ധിപ്പിച്ചാണ് കഴിഞ്ഞ ഡിസംബറിൽ അടുത്തുള്ള ക്ഷേത്രത്തിൽ താലികെട്ട് നടത്തിയത്. പെൺകുട്ടിയുടെ അടുത്ത ഒരു ബന്ധുമാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ശേഷം തൈക്കൂടത്തെ പെൺകുട്ടിയുടെ വീട്ടിൽ തന്നെയായിരുന്നു ഇയാൾ.
പല സ്ഥലങ്ങളിൽ ജോലി നോക്കിയിരുന്നെങ്കിലും ഒരു ജോലിക്കും പോയിരുന്നില്ല. മുഴുവൻ സമയവും വീട്ടിലെ മുറിയിൽ കയറി വാതിലടച്ചിട്ടിരിക്കുകയാണ് ഇയാളുടെ പതിവ്. ചില സമയത്ത് ഗെയിം കളിക്കുന്നത് കാണാമെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. മിക്കപ്പോഴും മൂന്നാം ക്ലാസ്സുകാരനെ മുറിയിൽ കയറ്റി വാതിലടച്ചിട്ടിരിക്കുകയും ചെയ്യുമെന്നും അവർ പറയും. വാതിൽ തുറക്കാൻ പറയുമ്പോൾ ദേഷ്യപ്പെടുകയും ചെയ്യും.
പെൺകുട്ടിയുടെ കുടുംബം നേരത്തെ താമസിച്ചിരുന്ന വീട് മെട്രോയ്ക്ക് വേണ്ടി വിട്ടു കൊടുത്തപ്പോൾ കിട്ടിയ തുക ബാങ്കിൽ കിടപ്പുണ്ട്. പിതാവ് തളർന്ന് കിടക്കുന്നതിനാൽ ഈ തുക ഉപയോഗിച്ചാണ് വീട്ടു ചിലവു നടത്തിപോകുന്നത്. ഒരു ജോലിക്കും പോകാതെ ഇയാൾ ഇവിടുത്തെ ചെലവിൽ കഴിഞ്ഞു വരികയായിരുന്നു. പുതുവൽസരത്തിന് പാപ്പാജിയെ കത്തിക്കാൻ വയലിൽ കൂട്ടുകാരോടൊത്ത് പോയതിനാണ് ആദ്യം ഉപദ്രവിക്കുന്നത്.
വീട്ടിൽ പറയാതെ പോയതെന്തിനാണ് എന്ന് ചോദിച്ചു കൊണ്ട് കഴുത്തിൽ പിടിച്ച് ഉയർത്തുകയും മുഖത്തടിക്കുകയുമായിരുന്നു. പിന്നീടാണ് കഴിഞ്ഞ ദിവസമാണ് സാധനം വാങ്ങാൻ കൊണ്ടു പോയ 200 രൂപ നഷ്ടപ്പെടുത്തിയതിന് കാൽ വെള്ളയിൽ ചട്ടുകം പഴുപ്പിച്ച് വയ്ക്കുകയും തേപ്പു പെട്ടി ഉപയോഗിച്ച് മുട്ടിന് താഴെ പൊള്ളിക്കുകയും ചെയ്തത്.
പൊള്ളലേൽപ്പിച്ച വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. മാതാവിനെയും ഭീഷമിപ്പെടുത്തിയിരുന്നതായാണ് അവരുടെ പെരുമാറ്റത്തിൽ നിന്നും പ്രകടമാകുന്നത്. പൊള്ളലേറ്റ വിവരം അറിഞ്ഞിട്ടും ആരോടും പറയാതെ മൂടി വയ്ക്കുകയായിരുന്നു. അടുത്ത വീട്ടിലെ സ്ത്രീ കുട്ടി നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് വിവരം ചോദിച്ചപ്പോഴാണ് സഹോദരിയുടെ ഭർത്താവ് പൊള്ളലേൽപ്പിച്ച വിവരം പുറത്ത് പറയുന്നത്. തുടർന്ന് അവർ ആശാ വർക്കറെ വിവരം അറിയിക്കുകയും ചിത്രങ്ങൾ അയച്ചു കൊടുക്കുകയുമായിരുന്നു. ഇതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.
തുടർന്ന് ഇന്നലെ രാവിലെ വീട്ടിലെത്തിയ തൈക്കൂടം ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൻ മരടു പൊലീസിനു വിവരം കൈമാറി. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലാക്കി. കുട്ടിയുടെ അച്ഛൻ ഒരു വർഷമായി കിടപ്പു രോഗിയാണ്. അമ്മ ജോലിക്കു പോകുന്നില്ല. 21 വയസ്സ് ആയെന്നു പറഞ്ഞ് 4 മാസം മുൻപാണ് കുട്ടിയുടെ സഹോദരിയെ വിവാഹം കഴിക്കുന്നത്. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ 19 വയസ്സാണെന്ന് തെളിഞ്ഞു. മറ്റാരും സഹായത്തിനില്ലാത്ത അവസ്ഥ മുതലാക്കിയാണ് ഇയാൾ ഒപ്പം കൂടിയത്.
നിസ്സാര കാരണങ്ങൾക്കു പോലും ഉപദ്രവിക്കുമായിരുന്നെന്നു കുട്ടി മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ഇന്നലെ വൈകിട്ടോടെ കുട്ടിയെ അച്ഛന്റെ സഹോദരന്റെ വീട്ടിലേക്കു മാറ്റി. സംഭവത്തിൽ മരട് പൊലീസ് അറസ്റ്റ് ചെയ്ത പ്രിൻസിനെ കോടതി റിമാൻഡ് ചെയ്തു.