- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനിക്കാട് പുന്നവേലിയിലെ ചായക്കടയിലെ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം; ദുരന്തമുണ്ടാക്കിയത് ചായകുടിക്കാൻ വന്ന കിണർ പണിക്കാരന്റെ കൈവശം ഉണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചെന്ന് സംശയം; സണ്ണിയുടെ കൈപ്പത്തി തകർന്നു
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ചായക്കടയിൽ ഉഗ്രസ്‌ഫോടനം. ചായക്കട ഉടമ ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പുന്നലേവി പിടന്നപിലാവ് പുളിച്ചുമാക്കൽ ബഷീറിന്റെ (60) ചായക്കടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
ചായ കുടിക്കാനെത്തിയ ആറു പേർക്ക് സാരമായ പരുക്ക് ഉണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായ സണ്ണി വേലൂർ (61) ബേബിച്ചൻ എലിമുള്ളിൽ (70) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ഇവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. ചായകുടിക്കാൻ വന്ന കിണർ പണിക്കാരനായ സണ്ണിയുടെ കൈവശമുണ്ടായിരുന്ന കിണർ പണിക്ക് ആവശ്യമായ സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നുവെന്നും ഇതാകാം പൊട്ടിത്തെറിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
സണ്ണിയുടെ കൈപ്പത്തിക്ക് ഗുരുതരമായ പരുക്കുണ്ട്. തിരുവല്ല ഡിവൈഎസ്‌പി രായപ്പൻ റാവുത്തർ, കീഴ്്വായ്പൂർ പൊലീസ് ഇൻസ്‌പെക്ടർ ജി. സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തുണ്ട്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്