- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ നിങ്ങളോട് സംസാരിക്കുന്നുണ്ട്, നിങ്ങളിൽ നിന്ന് ചോദ്യങ്ങൾ സ്വീകരിക്കുന്നു; നമ്മുടെ പ്രധാനമന്ത്രി ഇത് ചെയ്യുന്നത് എന്നെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? നരേന്ദ്ര മോദിയെ വിമർശിച്ചു രാഹുൽ ഗാന്ധി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 'ഞാൻ നിങ്ങളോട് സംസാരിക്കുന്നുണ്ട്, നിങ്ങളിൽ നിന്ന് ചോദ്യങ്ങൾ സ്വീകരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ഇത് ചെയ്യുന്നത് എന്നെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ?'- അദ്ദേഹം ചോദിച്ചു.
'ഒരു മുറിയിൽ ഇരുന്ന് വലിയ ബിസിനസുകാരായ അഞ്ചുപേരോട് മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.അദ്ദേഹം ഒരിക്കലും കർഷകരോടും തൊഴിലാളികളോടും ചെറുകിട വ്യാപാരികളോടും സംസാരിക്കാറില്ല' എന്നും രാഹുൽ കൂട്ടിച്ചേർത്തു.
'നരേന്ദ്ര മോദിയെ കാർഷിക നിയമങ്ങൾ നടപ്പാക്കാൻ അനുവദിക്കാതെ കർഷകർ സമരം ചെയ്യുന്നത് കാണുമ്പോൾ അഭിമാനമുണ്ട്. മോദിക്ക് പാവപ്പെട്ടവരുടെ ശക്തിയെക്കുറിച്ച് അറിയില്ല. അതെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കലാണ് നമ്മുടെ ജോലി'-രാഹുൽ പറഞ്ഞു.
'സ്ത്രീകൾക്കു തുല്യ സ്ഥാനം നൽകാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാവില്ല. നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ രാജ്യത്തെ ഭരിക്കുന്ന സംഘടന ഒരു ഫാസിസ്റ്റ്, പുരുഷ മേധാവിത്വ സംഘടനയാണ്. സ്ത്രീകൾക്ക് ആർഎസ്എസിൽ സ്ഥാനമില്ല. നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും നിങ്ങളുടെ സംഘടനയിൽ തുല്യ പ്രാധാന്യം നൽകും'-രാഹുൽ കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്