ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധത്തിന് സർക്കാരിനായി ധവളപത്രവും രാഹുൽ പുറത്തിറക്കി.

ധവളപത്രത്തിന്റെ ലക്ഷ്യം സർക്കാരിനെ വിരൽ ചൂണ്ടുന്നതല്ല, മറിച്ച് സാധ്യമായ തയ്യാറെടുപ്പിനായി രാജ്യത്തെ സഹായിക്കുന്നതിനു വേണ്ടിയാണിതെന്ന് രാഹുൽ പറഞ്ഞു.

രാജ്യത്ത് മൂന്നാംതരംഗം വരുമെന്ന് എല്ലാവർക്കുമറിയാം. ഒന്നും രണ്ടും തരംഗങ്ങൾ നേരിടുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. മൂന്നാംതരംഗം നേരിടാൻ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.