- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിൽ ഇടത്- കോൺഗ്രസ്സ് സംയുക്ത റാലി ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കില്ല; പിന്മാറ്റം കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ
ബംഗാൾ: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കുന്ന കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും സംയുക്ത പ്രചാരണത്തിന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇന്നു തുടക്കമാകും.സമ്മേളനത്തിൽനിന്നു രാഹുൽ ഗാന്ധി വിട്ടുനിൽക്കും. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയശേഷം അവർക്കൊപ്പം വേദി പങ്കിടുന്നതിലെ വൈരുധ്യം കണക്കിലെടുത്താണിത്. കേരളത്തിലെ നേതാക്കളും ഇക്കാര്യം രാഹുലിനെ അറിയിച്ചെന്നാണു സൂചന.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ഉൾപ്പെടെ ഇരുപക്ഷത്തെയും നേതാക്കൾ വേദി പങ്കിടും. സഖ്യത്തിൽ അംഗമായ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും (ഐഎസ്എഫ്) പങ്കെടുക്കും.
Next Story