പൂണെ: മാട്രിമോണിയൽ വെബസൈറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ മുൻ സൈനികൻ അറസ്റ്റിൽ. പൂണെ സ്വദേശിയായ 31കാരനാാണ് അറസ്റ്റിലായത്. തന്നെ പീഡിപ്പിച്ച് കടന്ന് കളഞ്ഞ ശേഷം ഇയാൾ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതായി പെൺകുട്ടി പരാതിപ്പെട്ടിരുന്നു.

കർണാടകയിലെ ബെൽഗാമിലെ കുംബത്ഗിരി സ്വദേശിയായ ഭവ്‌രോ പാട്ടീലാണ് പിടിയിലായത്. 2018ൽ ഇയാൾ സായുധ സേനയിൽ നിന്ന് കടന്നുകളഞ്ഞതാണെന്നും വൈവാഹിക വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പൊലീസ് പറഞ്ഞു. 2018 മുതൽ ഈ വർഷം നവംബർ 20 വരെ പൂണെ, ലാത്തൂർ, അഹമദ്നഗർ എന്നിവിടങ്ങളിലായി പ്രശാന്തിനെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിൻഹഗഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

താനൊരു സൈനികനാണെന്നാണ് പ്രശാന്ത് പരാതിക്കാരിയോട് പറഞ്ഞത്. ഉടൻ ജോലിക്ക് ഹാജരാകണമെന്ന് പറഞ്ഞ് വിവാഹ നിശ്ചയം നടത്താമെന്ന് നടിച്ചാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

നവംബർ 18ന് ദഗ്ദുഷേത് ഗണപതി ക്ഷേത്രത്തിൽ വച്ചാണ് പെൺകുട്ടിയും പ്രശാന്തും കണ്ടുമുട്ടിയത്. കാണുമ്പോൾ പ്രശാന്ത് സായുധ സേനയുടെ യൂനിഫോമിലായിരുന്നു. സിംഹഗഡ് റോഡിലെ ലോഡ്ജിൽ വെച്ച് വിവാഹം ചെയ്തുവെന്ന് നടിച്ച പ്രതി കാറിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായും പെൺകുട്ടി പരാതിയിൽ പറഞ്ഞു. പെൺകുട്ടി ലോഡ്ജിൽ നിന്ന് പോയ ശേഷം പ്രശാന്ത് അവളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ബന്ധം വിച്ഛേദിക്കുകയും ചെയ്തു.