- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടം ലംഘിച്ച് രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവര്‍ത്തിച്ചു; ബെംഗളൂരുവില്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പോലീസ്
ബെംഗളൂരു: ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വണ്‍8 കമ്യൂണ്‍ പബ്ബിനും എംജി റോഡിലെ മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്കുമെതിരെ കേസ്. അനുവദനീയമായതിലും കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതിനാലാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്.
ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന വണ്‍8 കമ്യൂണ്‍ പബ്ബ് പുലര്‍ച്ചെ ഒരു മണിവരെയെ തുറക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ പുലര്‍ച്ചെ 1.30 വരെ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഡിസിപി അറിയിച്ചു. രാത്രി വൈകിയും പ്രദേശത്ത് ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
'രാത്രിയില്‍ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നതായി ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചു. അന്വേഷണം തുടരുകയാണ്, അതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും,' പൊലീസ് ഓഫീസര്‍ പറഞ്ഞു. വിരാട് കോഹ്ലിയുടെ വണ്‍8 കമ്മ്യൂണിന് ഡല്‍ഹി, മുംബൈ, പൂനെ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലും ശാഖകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബെംഗളൂരു ശാഖ ആരംഭിച്ചത്. രത്നം കോംപ്ലക്സിന്റെ ആറാം നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ബെംഗളുരുവില്‍ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് അടച്ചിരുന്നില്ലെന്ന് സെന്‍ട്രല്‍ ഡിസിപി പറഞ്ഞു. എം ജി റോഡിലുള്ള ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തൊട്ടരികിലാണ് വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍
ബെംഗളൂരുവിന് പുറമെ ഡല്‍ഹി, മുംബൈ, പൂനെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും വണ്‍ 8 കമ്മ്യൂണ്‍ ശ്രംഖലകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ രത്നം കോംപ്ലെക്സിന്റെ ആറാം നിലയില്‍ വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് പ്രവര്‍ത്തനം തുടങ്ങിയത്. വിരാട് കോലിയുടെ പബ്ബിന് പുറമെ നഗരത്തിലെ മറ്റ് 4 പബ്ബുകള്‍ക്കെതിരെ കൂടി അനുവദിച്ച സമയം കഴിഞ്ഞും പ്രവര്‍ത്തിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വണ്‍ 8 കമ്മ്യൂണിന്റെ മുംബൈിലുള്ള പബ്ബില്‍ വേഷ്ടി ധരിച്ചെത്തിയതിന്റെ പേരില്‍ തമിഴ്നാട് സ്വദേശിക്ക് പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു. ടി20 ലോകകപ്പില്‍ കിരീടം നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ കോലി കുടുംബസമേതം ലണ്ടനിലാണിപ്പോള്‍.