- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു; കുടിയേറ്റക്കാര്‍ തൊഴില്‍ കണ്ടെത്താന്‍ വിഷമിച്ചേക്കും; മലയാളികള്‍ക്കും കാനഡ അപ്രാപ്യമാകുമോ?
മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാരുടെ വിദേശ തൊഴില്‍ മോഹങ്ങളില്‍ പ്രധാന പങ്കുള്ള രാജ്യമാണ് കാനഡ. അടുത്ത കാലം വരെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയവുമായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജന സംഖ്യ വര്‍ദ്ധനവില്‍ 97 ശതമാനം കുടിയേറ്റം കൊണ്ട് ഉണ്ടായതാണെന്ന വസ്തുത മാത്രം മതി സര്‍ക്കാരിന്റെ കുടിയേറ്റ സൗഹാര്‍ദ്ദ നയങ്ങള്‍ക്ക് അടിവരയിടാന്‍. എന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയും, താമസ സൗകര്യങ്ങളുടെ ലഭ്യത കുറഞ്ഞതും നയങ്ങളില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. […]
മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാരുടെ വിദേശ തൊഴില്‍ മോഹങ്ങളില്‍ പ്രധാന പങ്കുള്ള രാജ്യമാണ് കാനഡ. അടുത്ത കാലം വരെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയവുമായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജന സംഖ്യ വര്‍ദ്ധനവില്‍ 97 ശതമാനം കുടിയേറ്റം കൊണ്ട് ഉണ്ടായതാണെന്ന വസ്തുത മാത്രം മതി സര്‍ക്കാരിന്റെ കുടിയേറ്റ സൗഹാര്‍ദ്ദ നയങ്ങള്‍ക്ക് അടിവരയിടാന്‍.
എന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയും, താമസ സൗകര്യങ്ങളുടെ ലഭ്യത കുറഞ്ഞതും നയങ്ങളില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. പുതിയ തൊഴില്‍ നിയമമനുസരിച്ച് കനേഡിയന്‍ പൗരന്മാരെ ലഭ്യമല്ലാതാകുന്ന സാഹചര്യങ്ങളില്‍ മാത്രമെ വിദേശങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ കഴിയുകയുള്ളു. നേരത്തെ, താത്ക്കാലിക തൊഴിലാളികളില്‍ 20 ശതമാനത്തെ കൊണ്ടു വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍, പുതിയ നിയമം അത് 10 ശതമാനമാക്കി കുറച്ചു.
നയം മാറ്റുന്നതോടെ പല മേഖലകളിലും പെര്‍മിറ്റ് നിഷേധിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ആരോഗ്യം, കൃഷി, കെട്ടിട നിര്‍മ്മാണ മേഖല എന്നിവയെ ഈ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കും. തൊഴിലില്ലായ്മ 6 ശതമാനത്തില്‍ കൂടുതലുള്ള മേഖലകളിലും വിദേശ തൊഴിലാളികളെ അനുവദിക്കില്ല. സെപ്റ്റംബര്‍ 26 മുതല്‍ ആയിരിക്കും പുതിയ നയം നിലവില്‍ വരിക. നിലവില്‍ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമാണ്. കാനഡയില്‍ മൊത്തത്തില്‍ 14 ലക്ഷത്തിലധികം പേര്‍ തൊഴില്‍ ഇല്ലാത്തവരാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് തദ്ദേശീയരുടെ ഇടയില്‍ കടുത്ത അതൃപ്തി വളര്‍ത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കുടിയേറ്റ നിയന്ത്രണത്തിന് ഒരുങ്ങുന്നത്. വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാന്‍ തയ്യാറെടുക്കുന്നതായി ജസ്റ്റിന്‍ ട്രൂഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.