ലണ്ടന്‍: ബ്രിട്ടണ്‍ തിരഞ്ഞെടുപ്പില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഉയര്‍ന്ന വികാരം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബ്രിട്ടണ്‍ വിട്ടു പോകുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നാണ്. ബ്രിട്ടനില്‍ തുടരണമെന്ന് വാദിക്കുന്ന ഡി യു പി ക്ക് വന്‍ നഷ്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. നോര്‍ത്ത് ആന്‍ട്രിം, ലേഗന്‍ വാലി, സൗത്ത് ആന്‍ട്രിം സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായി. ഈസ്റ്റ് ലണ്ടന്‍ബറിയില്‍ കഷ്ടിച്ചാണ് ജയിച്ചത്.

അതേസയം, അയര്‍ലന്‍ഡിനോട് ചേര്‍ന്ന് ഐക്യ അയര്‍ലന്‍ഡിനായി വാദിക്കുന്ന സിന്‍ ഫെയിന്‍ പാര്‍ട്ടി അവരുടെ സീറ്റുകള്‍ എല്ലാം നിലനിര്‍ത്തി ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്തു. ഇതോടെ, 2022 - ലെ നിയമസഭ തെരഞ്ഞെടുപ്പിലും, 2023- ലെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും, ഇപ്പോള്‍ 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെ്യുടുപ്പിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടിയായി സിന്‍ ഫെയിന്‍ പാര്‍ട്ടി മാറിയിരിക്കുകയാണ്.

ഇതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക ശക്തമായിരിക്കുന്നു. ബ്രിട്ടനില്‍ തുടരണമെന്ന വാദത്തിന് ക്രമേണ ജനപിന്തുണ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. ഐക്യ അയര്‍ലന്‍ഡ് വാദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ അയര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം വിട്ടു പോകുന്നതിന് വഴിയൊരുക്കിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.