ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ അച്ഛനാണെന്ന ആരോപണം ഉന്നയിച്ച് വീക്ക്ലി ബ്ലിറ്റ്സ് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം. ഗുരുതര ആരോപണമാണ് രാഹുലിനെതിരെ മാഗസീന്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെ്‌നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു.

രാഹുല്‍ ഗാന്ധി അഥവാ രാഹുല്‍ വിന്‍സിയുടെ ദുരുഹമായ ജീവിതവും, അവിഹിത ബന്ധങ്ങളും കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാത്തലവന്റെ മകളുമായുള്ള ബന്ധത്തില്‍ ന്യാക്ക് വിന്‍സി എന്ന പത്തൊമ്പതുകാരനായ ആണ്‍കുട്ടിയും പതിനഞ്ചുകാരി മിനിക്ക് വിന്‍സി എന്നിങ്ങനെ രണ്ട് മക്കളും ഉണ്ടെന്നാണ് മാഗസീന്‍ ആരോപിക്കുന്നത്. സലാഹുദ്ദീന്‍ ഷൊഹൈബ് ചൗധരി എന്ന ആളാണ് ലേഖനം എഴുതിയിരിക്കുന്നത്. ബ്ലിറ്റ്സ് എക്സ്‌ക്ലൂസീവ് ആയി ഇന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതും. തെളിയിക്കാന്‍ ആകാത്ത ചില ആരോപണങ്ങളും ചില വസ്തുതകളും, അര്‍ദ്ധസത്യങ്ങളും ആണ് വിദേശ മാധ്യമം ഉയര്‍ത്തുന്നത്. ചില ഫോട്ടോകളും പുറത്തു വിട്ടിരുന്നു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുിരുന്നു. ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം യുകെയില്‍ 2003ല്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

2005 ഒക്ടോബര്‍ 10നും 2006 ഒക്ടോബര്‍ 31നും സമര്‍പ്പിച്ച സ്ഥാപനത്തിന്റെ വാര്‍ഷിക റിട്ടേണുകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടിഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സ്വാമിയുടെ ആരോപണം. 2009 ഫെബ്രുവരി 17-ന് ബാക്കോപ്സ് ലിമിറ്റഡിന്റെ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുല്‍ ഗാന്ധിയുടെ പൗരത്വം വീണ്ടും ബ്രിട്ടിഷുകാരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്‍പതിന്റെയും 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നാണ് സ്വാമിയുടെ ആരോപണം.

2019 ഏപ്രില്‍ 29ന് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് കത്തെഴുതുകയും വസ്തുത അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യം. കത്ത് നല്‍കി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലുള്ള തീരുമാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ലെന്ന് ബിജെപി ആരോപിക്കുന്നു. ആയതിനാലാണ് പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്‌മണ്യം സ്വാമി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെയാണ് പുതിയ ആരോപണം.