- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിനെ വീഴ്ത്താൻ പുട്ടിൻ ജി 20 മീറ്റിന് കൂടെ കൂട്ടിയത് ഈ സുന്ദരിയെ; സൽസ ഡാൻസറായ യുവതിയിൽ കണ്ണുടക്കുമ്പോൾ കാര്യങ്ങൾ എളുപ്പമെന്ന് തിരിച്ചറിഞ്ഞ് റഷ്യൻ പ്രസിഡണ്ട്
ഒസാക്ക: പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നാണ് ചൊല്ല്. പിന്നെയാണോ സ്ത്രീ എന്നും ഹരമായ ഡൊണാൾഡ് ട്രംപ്! ട്രംപിന്റെ ദൗർബല്യം തിരിച്ചറിഞ്ഞ് അത് മുതലെടുക്കാൻ 2019-ലെ ജി 20 യോഗത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ കൂടെകൂട്ടിയത് ഒരു സൽസ നർത്തകി കൂടിയായ ദ്വിഭാഷിയെയായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഡാരിയ ബൊയാർസ്കായ എന്ന 36 കാരിയായ സുന്ദരി പുട്ടിനൊപ്പം ജപ്പാനിലെ ഒസാക്കയിൽ നടന്ന ലോകനേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ അവരുടെ ഭാഷാ സ്വാധീനമല്ല അവർക്ക് ഇതിനുള്ള അവസരമൊരുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പകരം, അമേരിക്കയുടെ നാൽപത്തിയഞ്ചാമത്തെ പ്രസിഡണ്ടിന്റെ ശ്രദ്ധതിരിക്കാൻ ഈ സുന്ദരിക്കാവുമെന്നതുകൊണ്ടാണെന്നും പറയുന്നു. വൈറ്റ്ഹൗസ് മുൻ പ്രസ്സ് സെക്രട്ടറിയായ സ്റ്റെഫാനീ ഗ്രിഷാമിന്റെ പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. നീലകുപ്പയമണിഞ്ഞ് അഴിച്ചിട്ട മുടിയുമായി ഈ അമേച്വർ സൽസ നർത്തകി സമ്മേളനകാലത്ത് ലോകനേതാക്കൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. വൈറ്റ്ഹൗസിലെ റഷ്യൻ കാര്യങ്ങളിലെ വിദഗ്ദയായ ഫിയോണ ഹിൽ ഈ സുന്ദരിയുടെ സാന്നിദ്ധ്യം സംശയത്തോടെയായിരുന്നു വീക്ഷിച്ചതെന്നും ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
യോഗം ആരംഭിച്ചതും, ഫിയോണ ഹിൽ തന്റെ നേർക്ക് മുഖം തിരിച്ച് സുന്ദരിയായ ദ്വിഭാഷിയെ ശ്രദ്ധിച്ചുവോ എന്ന് ചോദിച്ചതായി സ്റ്റെഫാനി ഗ്രിഷാം എഴുതുന്നു. നമ്മുടെ പ്രസിഡണ്ടിന്റെ ശ്രദ്ധതിരിക്കാനായിട്ടാണ് പുട്ടിൻ അവരെ തിരഞ്ഞെടുത്തതെന്ന് സംശയിക്കുന്നതായും ഫിയാണ പറഞ്ഞു എന്നാണ് സ്റ്റെഫാനി എഴുതുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ബൊയാർസ്കായ ഒ എസ് സി ഇ പാർലമെന്ററി അസംബ്ലിയിലും വിദേശകാര്യമന്ത്രാലയത്തിലും ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇടയ്ക്ക് പലപ്പോഴും അസംബ്ലി സ്ഥിതിചെയ്യുന്ന വിയന്നയിൽ ഇവർക്ക് വരേണ്ടതായിട്ടുമുണ്ട്.
ആരേയും വശീകരിക്കാൻ കഴിയുന്ന ഒരു മാദകത്തിടമ്പിനെ പോലെയായിരുന്നു ഒസാക മീറ്റിംഗിൽ ഈ സുന്ദരിയുടെ വസ്ത്രധാരണം എന്നും പുസ്തകത്തിൽ പറയുന്നു. അതേസമയം ഒരു രഹസ്യായുധമായി ഈ സുന്ദരിയെ പുട്ടിൻ തെരഞ്ഞെടുത്തു എന്ന വാർത്ത പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കോവ് നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ദ്വിഭാഷികളെ നൽകുന്നതെന്നും അത് തീരുമാനിക്കുന്നതിൽ പുട്ടിന് പങ്കൊന്നുമില്ലെന്നുമാണ് വക്താവ് അറിയിച്ചത്. ദ്വിഭാഷിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെ ഒരു ഘട്ടത്തിലും പുട്ടിൻ ഇടപെട്ടിട്ടില്ലെന്നും ഡിമിട്രി പെസ്കോവ് വ്യക്തമാക്കി.
ഇതാദ്യമായിട്ടല്ല ഈ സുന്ദരിയെ ഒരു അമേരിക്കൻ പ്രസിഡണ്ടുമായുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായി പുട്ടിൻ കൂടെ കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒസാക്കയിലെ സമ്മേളനത്തിനു മുൻപ്, 2016-ൽ ചൈനയിലെ ഹാംഗ്ഷോയിൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ബാരക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ച്ചയിലും പുട്ടിന്റെ ദ്വിഭാഷിയായിരുന്നത് ഇവരായിരുന്നു. മാത്രമല്ല, ഈ രണ്ടു മീറ്റിംഗുകളും ഇവർ പഠിച്ച ഹെർസൻ സ്റ്റേറ്റ് പെഡഗോഗിക്കൽ യൂണിവേഴ്സിറ്റി ഓഫ് റഷ്യയുടെ ഭാഗമായ സെയിന്റ് പീറ്റേഴ്സ് സ്കൂൾ ഓഫ് കോൺഫെറൻസ് ഇന്റർപ്രെട്ടിങ് ആൻഡ് ട്രാൻസ്ലേഷൻ റെക്കോർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്