- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറം കടലിൽ പോയത് മീൻ പിടിക്കാൻ; മണിക്കൂറുകൾ കഴിഞ്ഞതും അപകടം; പൈപ്പ് ലൈനിലേക്ക് ബോട്ട് ഇടിച്ചുകയറി പ്രവാസിക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയ പ്രവാസി അപകടത്തിൽ മരിച്ചു. ബോട്ട് ഡ്രൈവറായ പോണ്ടിച്ചേരി സ്വദേശി കുപ്പുസ്വാമി ആദി (58) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ജുബൈലിനടുത്തുള്ള അൽ ഫറെയിൽ നിന്ന് സഹപ്രവർത്തകനോടൊപ്പം കടലിലേക്ക് പോയപ്പോഴാണ് അപകടം. ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷം ഇവരുടെ ബോട്ട് കടലിലെ പൈപ്പ് ലൈനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുപ്പുസ്വാമിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹം കടലിലേക്ക് തെറിച്ച് വീണ് വെള്ളത്തിൽ മുങ്ങി മരിക്കുകയും ചെയ്‌തു.
കൂടയുണ്ടായിരുന്ന മണി വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തു. ദമ്മാമിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കി.
Next Story




