- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട് ബോളണ്ട്; മറ്റ് മാറ്റങ്ങള്‍ ഇല്ലാതെ ഓസീസ്; ഇന്ത്യക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഓസീസ്
അഡ്ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്‍പായി ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലി. പെര്‍ത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റമാണ് ടീം വരുത്തിയിരിക്കുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം ഓള്‍റൗണ്ടര്‍ സ്‌കോട് ബോളണ്ടിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ജോഷ് ഹേസല്‍നുഡിന് പകരം ടീമിലെത്തിയ പേസര്‍ സ്‌കോട് ബോളണ്ട് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലാണ് ഓസ്‌ട്രേലിയക്കായി അവസാനം പന്തെറിഞ്ഞത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ബോളണ്ടിന്റെ ആദ്യ ടെസ്റ്റാണിത്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും മാര്‍ഷും രണ്ടാം ടെസ്റ്റിനുള്ള ഓസീസ് പ്ലേയിംഗ് ഇലവനിലുണ്ട്.
പെര്‍ത്തില്‍ ഇന്ത്യയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ ടീമിന്റെ ബാറ്റിങ് നിരയില്‍ അഴിച്ച് പണി വേണമെന്ന് മറ്റ് താരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ ടീമില്‍ അധികം മാറ്റം ഒന്നും വരുത്തിയിട്ടില്ല. പെര്‍ത്തില്‍ രണ്ട് മത്സരത്തിലും പരാജയപ്പെട്ട താരങ്ങള്‍ ഇക്കുറിയും ടീമിലുണ്ട്. പെര്‍ത്ത് ടെസ്റ്റില്‍ അരങ്ങേറി രണ്ട് ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി ഓപ്പണര്‍ നഥാന്‍ മക്സ്വീനെ പെര്‍ത്ത് ടെസ്റ്റിലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. നഥാന്‍ ലിയോണ്‍ മാത്രമാണ് ടീമിലെ ഏക സ്പിന്നര്‍.
ഓസ്ട്രേലിയ പ്ലെയിംഗ് ഇലവന്‍: ഉസ്മാന്‍ ഖവാജ, നഥാന്‍ മക്സ്വീനി, മാര്‍നസ് ലാബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ച് മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.