- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെര്‍ത്തില്‍ ഓസ്ട്രേലിയയോട് മുട്ടിനില്‍ക്കാനാകാതെ ഇന്ത്യ, കൂട്ടതകര്‍ച്ച; 150ന് പുറത്ത്; ടോപ് സ്കോറര്‍ നിതീഷ് റെഡി; രണ്ടക്കം കടന്നത് നാല് പേര് മാത്രം: ബാറ്റങ്ങില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ
പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 150ന ഓള്‍ഔട്ട്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബാറ്റിങ്ങില്‍ കൂട്ടതകര്‍ച്ചയാണ് നേരിട്ടത്. 49 പന്തില്‍ 59 റണ്‍സ് എടുത്ത നിതീഷ് കുമാര്‍ റെഡിയാണ് ഇന്ത്യയെ 150 എന്ന സ്‌കോറില്‍ എത്താന്‍ സഹായിച്ചത്. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു നിതീഷിന്റെ ബാറ്റിങ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ റിഷഭ് പന്തും (78 പന്തില്‍ 37) കെ. എല്‍ രാഹുലുമാണ് (74 പന്തില്‍ 26) പൊരുതിയ മറ്റ് രണ്ട് ബാറ്റര്‍മാര്‍. നീതിഷ് കൂടി പുറത്തായതോടെ ഇന്ത്യ 150ല്‍ ഒതുങ്ങുകയായിരുന്നു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ പിഴച്ചു. യശസ്വി ജയസ്വാളും മലയാളിയായ ദേവതത്ത് പടിക്കലും പൂജ്യം റണ്‍സിന് പുറത്തായി. പിന്നാലെ വന്ന വിരാട് കോഹ്‌ലി പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും അഞ്ച് റണ്‍സിന് പുറത്തായി. പിന്നീട് റിഷഭ് പന്തും രാഹുലും ചേര്‍ന്ന് മികച്ച് രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് രാഹുലും വിക്കറ്റ് കെണിയില്‍ കുരുങ്ങിയത്. രാഹുല്‍ 26 റണ്‍സ് എടുത്ത് പുറത്തായി. എന്നാല്‍ രാഹുലിന്റെ വികറ്റ് വലിയ വിവദമായിരിക്കുകയാണ്. പാഡില്‍ തട്ടിയ ബൗളിന് തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഈ വിക്കറ്റിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
പന്തും നിതീഷും ചേര്‍ന്ന് ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും നീതിഷിന്റെ വിക്കറ്റോട് കൂടി ഇന്ത്യ പതറി. പന്ത് പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണുകൊണ്ടേ ഇരുന്നു. ധ്രുവ് ജുറല്‍(4), വാഷിങ്ടണ്‍ സുന്ദര്‍ (4), ഹര്‍ഷിത് റാണ(7), ജസ്പ്രീത് ബുംറ (8) എന്നിവരാണ് ഔട്ടായ മറ്റ് ബാറ്റര്‍മാര്‍. മുഹമ്മദ് സിറാജ് (0) ഔട്ടാകാതെ നിന്നു.
ഓസ്‌ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.