- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ മൗനം ദൗര്‍ബല്യമായി കാണരുത്; എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്; എന്റെ പേരിനെ ഈ നിലയിലേക്ക് എത്തിക്കാന്‍ ഞാന്‍ വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്'; ചഹലുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ധനശ്രീ വര്‍മ
ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും ദാമ്പത്യ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ കുറച്ച് ദിവസം മുന്നേ വന്നിരുന്നു. പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം ഇരുവരും ഉടന്‍ തന്നെ വിവാഹമോചിതരാകും. ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പരസ്പരം അണ്‍ഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ധനശ്രീയ്ക്കൊപ്പമുള്ള തന്റെ എല്ലാ ചിത്രങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡിലീറ്റ് ചെയ്തപ്പോള്‍ ധനശ്രീ യുസ്വേന്ദ്രയെ അണ്‍ഫോളോ ചെയ്‌തെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തില്ല.
വിവാഹമോചന ആരോപണങ്ങള്‍ കൃത്യമാണെന്ന് ദമ്പതികളുടെ അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചു. ''വിവാഹമോചനം ഒഴിവാക്കാനാകാത്തതാണ്, അത് അന്തിമമാകുന്നത് വരെയെ സമയമുള്ളു. അവരുടെ വേര്‍പിരിയലിനുള്ള കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ ഈ ദമ്പതികള്‍ വേറിട്ട് ജീവിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാണ്.'' അവര്‍ പറഞ്ഞു.
വാര്‍ത്തകളില്‍ പ്രതികരിച്ച് ധനശ്രീ വര്‍മ്മ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ മൗനം ദൗര്‍ബല്യമായി കാണരുത് എന്നും. എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നുമാണ് ധനശ്രീ പറയുന്നത്.
ധനശ്രീ വര്‍മ്മ കുറിച്ചത് ഇങ്ങനെ:
''കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എനിക്കും കുടുംബത്തിനും വളരെ പ്രയാസകരമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യക്തിഹത്യ, വിദ്വേഷം പ്രചരിപ്പിക്കുന്ന ട്രോളുകള്‍ എന്നിവയെല്ലാം ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്''
'എന്റെ പേരിനെ ഈ നിലയിലേക്ക് എത്തിക്കാന്‍ ഞാന്‍ വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ മൗനം ദൗര്‍ബല്യമായി കാണരുത്. എന്റെ കരുത്താണ് അത്. ഓണ്‍ലൈനില്‍ അതിവേഗം നെഗറ്റിവിറ്റി പരത്താന്‍ കഴിയും. പക്ഷേ മറ്റൊരാളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹാനുഭൂതി കാണിക്കണമെങ്കില്‍ അതിന് വളരെ ധൈര്യം വേണം. എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്റെ മൂല്യങ്ങളെ ഞാന്‍ മുറുകെപ്പിടിക്കും. ഒരു ന്യായീകരണത്തിന്റേയും ആവശ്യമില്ലാതെ തന്നെ സത്യം ഉയര്‍ന്നുനില്‍ക്കും'' ധനശ്രീ കുറിച്ചു.