- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരമായി ഇംഗ്ലണ്ട്; 7 വിക്കറ്റിന്റെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക; സ്വന്തം മണ്ണില്‍ നാണംകെട്ട തോല്‍വിയുമായി ഇംഗ്ലണ്ട്; 4 വിക്കറ്റുമായി തിളങ്ങി കേശവ് മഹാരാജ്
സ്വന്തം മണ്ണില്‍ നാണംകെട്ട തോല്‍വിയുമായി ഇംഗ്ലണ്ട്
ലീഡ്സ്:ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം വെറും 20.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ദക്ഷിണാഫ്രിക്കക്കായി ഓപ്പണിങ് ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രം 55 പന്തില്‍ നിന്നും 13 ഫോറും രണ്ട് സിക്‌സറുമുള്‍പ്പടെ 86 റണ്‍സ് നേടി. റിയാന്‍ റിക്കള്‍ട്ടണ്‍ പുറത്താകാതെ 31 റണ്‍സ് സ്വന്തമാക്കി.ടെംബാ ബാവുമ(7), ട്രിസ്റ്റന്‍ണ സ്റ്റബ്സ് എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആറ് റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസും വിജയത്തില്‍ റിക്കിള്‍ടണ് കൂട്ടായി.സ്‌കോര്‍ ഇംഗ്ലണ്ട് 24.3 ഓവറില്‍ 131ന് ഓള്‍ ഔട്ട്, ദക്ഷിണാഫ്രിക്ക 20.5 ഓവറില്‍ 137-3.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പതിനാലാം ഓവറില്‍ 82-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 131 റണ്‍സിന് ഓള്‍ ഔട്ടായത്. ഓപ്പണര്‍ ജാമി സ്മിത്ത് 48 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ബെന്‍ ഡക്കറ്റ്(5), ജോ റൂട്ട്(14), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്(12), ജോസ് ബട്‌ലര്‍15) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.
ജേക്കബ് ബേഥല്‍(1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ വില്‍ ജാക്സ്(7), ബ്രെയ്ഡന്‍ കാര്‍സ്(3) എന്നിവര്‍ക്കും ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് 5.3 ഓവറില്‍ 22 ണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ വിയാന്‍ മുള്‍ഡര്‍ മൂന്ന് വിക്കറ്റെടുത്തു.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച നടക്കും.