- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ വിടുന്നത് വൈകാരികം, ഗോവ പുതിയൊരു അവസരം നല്‍കി; ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനമാണ് എന്റെ ആദ്യ ലക്ഷ്യം: യശ്വസി ജയ്‌സ്വാള്‍ പറയുന്നു
മുംബൈ വിടുന്നത് വൈകാരികം
മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീം വിടുന്നതില്‍ പ്രതികരണവുമായി യശസ്വി ജയ്‌സ്വാള്‍. 'മുംബൈ വിടുന്നത് ഏറെ പ്രയാസമുള്ള തീരുമാനമാണ്. ഇന്ന് ഞാന്‍ സ്വന്തമാക്കിയ നേട്ടത്തിന് പിന്നില്‍ മുംബൈയാണെന്നും യശ്വസി പ്രതികരിച്ചു. ഈ പട്ടണം എന്റെ കരിയറില്‍ നിര്‍ണായക റോള്‍ വഹിച്ചു. എല്ലാക്കാലവും ഞാന്‍ മുംബൈയോട് കടപ്പെട്ടിരിക്കും.' ജയ്‌സ്വാള്‍ പറഞ്ഞു.
'ഗോവ ക്രിക്കറ്റ് എനിക്ക് പുതിയൊരു അവസരം നല്‍കുകയാണ്. ഗോവ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും അവര്‍ എനിക്ക് നല്‍കി. ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനമാണ് എന്റെ ആദ്യ ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ ഗോവയ്ക്കായി കളിക്കും. ഇത് എന്നെ തേടിയെത്തിയ ഒരു അവസരമാണ്. അത് നന്നായി ഉപയോഗിക്കാനും ഞാന്‍ ശ്രമിക്കും.' ജയ്‌സ്വാള്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് യശ്വസ്വി ജയ്‌സ്വാള്‍. ഉത്തര്‍പ്രദേശുകാരനായ ജയ്‌സ്വാള്‍ ചെറുപ്പത്തില്‍ തന്നെ മുംബൈയിലേക്കെത്തിയതാണ്. ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ജയ്‌സ്വാള്‍ 10-ാം വയസില്‍ ക്രിക്കറ്റിനായി മുംബൈയിലേക്ക് വണ്ടികയറി. ക്രിക്കറ്റ് മൈതാനത്തെ ടെന്റുകളിലായിരുന്നു താരത്തിന്റെ ഉറക്കം. പാനിപൂരി വില്‍ക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നതായിരുന്നു ഏക വരുമാന മാര്‍ഗം.
ജ്വാല സിങ് എന്ന പരിശീലകന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് ജയ്‌സ്വാളിന്റെ കരിയറിന്റെ വഴിത്തിരിവായത്. ജയ്‌സ്വാളിന് ഭക്ഷണവും താമസവും ഒപ്പം ക്രിക്കറ്റ് പരിശീലനവും ജ്വാല സിങ് വഴി ലഭിച്ചു. മുംബൈയിലെ സ്‌കൂള്‍ ടൂര്‍ണമെന്റുകളില്‍ നടത്തിയ പ്രകടനങ്ങള്‍ താരത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. 2018ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ജയ്‌സ്വാളെത്തി. മുംബൈയുടെ രഞ്ജി ടീമിലും മികച്ച പ്രകടനം നടത്തിയതോടെ താരത്തെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയുടെ ദേശീയ ടീമിലും ജയ്‌സ്വാള്‍ നിര്‍ണായക സാന്നിധ്യമായി മാറി.